fbwpx
തെറ്റ് ചെയ്യുന്നവരെ സേനയിൽ ആവശ്യമില്ല; പുഴുക്കുത്തുകളെ പൊലീസില്‍ നിന്നൊഴിവാക്കും: മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Sep, 2024 11:46 AM

സ്റ്റേഷനുകളിൽ പരാതിയുമായെത്തുന്നതവർക്ക് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസം പൊതു സമൂഹത്തിനുണ്ട്. എന്നാൽ  മുഖം തിരിഞ്ഞു നിൽക്കുന്ന ചെറിയയൊരു വിഭാ​ഗം സേനയിൽ ഇപ്പോഴുമുണ്ട്

KERALA

pinarayi


ഒരാൾ‌ ചെയ്യുന്ന തെറ്റ് പൊലീസിനെ മൊത്തത്തിൽ ബാധിക്കുമെന്നും അത്തരക്കാരെ പൊലീസ് സേനയിൽ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരത്തിലുള്ള പുഴുക്കുത്തുകളെ കേരളത്തിൻ്റെ ജനകീയ സേനയിൽ നിന്നും ഒഴിവാക്കും. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇത്തരത്തിൽ പുറത്താക്കപ്പെട്ടത് 108 ഉദ്യോ​ഗസ്ഥരാണ്. ഇനിയും ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് ജനസേവകരായി മാറി. അച്ചടക്ക ചട്ടക്കൂടിൽ നിന്ന് പൊലീസ് സേന വ്യതിചലിക്കരുത്. സേനയുടെ വിശ്വാസ്യത വീണ്ടെടുക്കണം. മുഖം നോക്കാതെ നടപടിയെടുക്കാൻ കേരള പൊലീസിന് ആരെയും പേടിക്കേണ്ടതില്ല. സ്റ്റേഷനുകളിൽ പരാതിയുമായെത്തുന്നവർക്ക് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസം പൊതു സമൂഹത്തിനുണ്ട്. എന്നാൽ  മുഖം തിരിഞ്ഞു നിൽക്കുന്ന ചെറിയയൊരു വിഭാ​ഗം സേനയിൽ ഇപ്പോഴുമുണ്ട്. ഇത്തരത്തിലുള്ളവരുടെ പ്രവർത്തികളാണ് സേനക്ക് കളങ്കം വരുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോഷ്യൽ പൊലീസിങ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും.  പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്രയിക്കാൻ സാധിക്കുന്ന തരത്തിൽ പൊലീസിന് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്.  പ്രളയം, കോവിഡ് ഘട്ടങ്ങളിൽ പൊലീസ് മികച്ച സേവനം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു

കോട്ടയത്തെ പൊലീസ് അസോസിയേഷൻ സമ്മേളന പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് കോട്ടയത്ത് മീറ്റിങ്ങ് സംഘടിപ്പിച്ചത്. മീറ്റിങ്ങിനു മുമ്പായി മുഖ്യമന്ത്രിയും ഡിജിപിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എഡിജിപി അജിത് കുമാറിനെതിരെയുള്ള വെളിപ്പെടുത്തലുകളിൽ മുഖ്യമന്ത്രി അതൃപ്തിയും രേഖപ്പെടുത്തി.



WORLD
യെമനിലെ പവർ സ്റ്റേഷനുകളിലും തുറമുഖങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം; ഒരാൾ കൊല്ലപ്പെട്ടു
Also Read
user
Share This

Popular

KERALA
KERALA
പത്തനംതിട്ടയിൽ കായികതാരത്തെ പീഡിപ്പിച്ച കേസ്: പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തൽ; 10 പേർ കൂടി കസ്റ്റഡിയിൽ