ആര്‍എസ്എസ്-ബിജെപി ബന്ധം ശക്തമാക്കുകയാണ് മോദിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം
ആര്‍എസ്എസ് ആസ്ഥാനത്ത് എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി പദത്തിലിരിക്കെ ആര്‍എസ്എസ് ആസ്ഥാനത്ത് എത്തുന്ന ആദ്യ നേതാവാണ് നരേന്ദ്രമോദി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.
ആര്‍എസ്എസ്-ബിജെപി ബന്ധം ശക്തമാക്കുകയാണ് മോദിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. എന്നാല്‍, മോദിയുടെ നാഗ്പൂര്‍ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമായി ഒന്നുമില്ലെന്ന് മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെ പ്രതികരിച്ചു.
മാധവ് നേത്രാലയ പ്രീമിയം സെന്റര്‍ കെട്ടിടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. മോഹന്‍ ഭാഗവതും ചടങ്ങില്‍ പങ്കെടുക്കും. ഇതിനു ശേഷമാകും ആര്‍എസ്എസ് ആസ്ഥാനമായ ഹെഡ്‌ഗോവര്‍ സ്മൃതി മന്ദിരത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി എത്തുക. ഇതിനു ശേഷം അംബേദ്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ച് മതപരിവര്‍ത്തനം നടത്തിയ ദീക്ഷഭൂമിയിലും നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും.
ആദ്യമായാണ് പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരു നേതാവ് ആര്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നത്. ഇതിനു മുമ്പ്, 2007 ല്‍ ഗോള്‍വാക്കര്‍ ശതാബ്ദി ആഘോഷങ്ങള്‍ക്കായി മുന്‍ പ്രധാനമന്ത്രി വാജ്‌പേയി ആണ് ഇതിനു മുമ്പ് നാഗ്പൂരില്‍ എത്തിയത്.
2012 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേയാണ് നരേന്ദ്ര മോദി ഇതിനു മുമ്പ് ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിയത്. ആര്‍എസ്എസ് മേധാവി കെ.എസ്. സുദര്‍ശന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു അന്ന് എത്തിയത്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയും സംഘവും തമ്മിലുള്ള ബന്ധത്തിലുണ്ടായ പിരിമുറുക്കങ്ങളാണ് മോദിയുടെ ഞായറാഴ്ചത്തെ സന്ദര്‍ശനത്തെ ശ്രദ്ധേയമാക്കുന്നത്.