പ്രമേഹ രോഗിയായ അമ്മ മരിച്ചതിനെത്തുടർന്ന് താൻ മറവു ചെയ്യുകയായിരുന്നുവെന്നാണ് പ്രദീപ് പൊലീസിനു നൽകിയ മൊഴി.
കൊച്ചി വെണ്ണലയിൽ മകൻ അമ്മയെ കുഴിച്ചുമൂടി. എഴുപത്തിയെട്ടുകാരി അല്ലിയാണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
വെണ്ണല സ്വദേശി പ്രദീപ് ഇന്ന് പുലർച്ചെയാണ് വീടിന് മുന്നിൽ കുഴിയെടുത്ത് മരണപ്പെട്ട അമ്മ ലതയെ കുഴിച്ച് മൂടിയത്.വീട്ടുമുറ്റത്ത് പ്രദീപ് കുഴിയെടുക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ കൗൺസിലറെ വിവരം അറിയിച്ചു.. തുടർന്ന് കൗൺസിലർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Also Read; വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: വിചാരണ കോടതി വെറുതെവിട്ട അര്‍ജ്ജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി
പാലാരിവട്ടം പൊലീസെത്തി മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി. ഇതിനിടെ മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു പ്രദീപ്. പ്രമേഹ രോഗിയായ അമ്മ മരിച്ചതിനെത്തുടർന്ന് താൻ മറവു ചെയ്യുകയായിരുന്നുവെന്നാണ് പ്രദീപ് പൊലീസിനു നൽകിയ മൊഴി. പ്രദീപ് സ്ഥിരം മദ്യപാനിയാണെന്നാണ് പൊലീസ് പറയുന്നത്.. പരിസരവാസികളുമായി ഇയാൾക്ക് വലിയ ബന്ധമില്ലായിരുന്നു.
ടയർ റിപ്പയറിംഗ് കട നടത്തുകയാണ് പ്രദീപ്. ഭാര്യയും രണ്ടു മക്കളുമുണ്ടെങ്കിലും ഇവർ പ്രദീപുമായി അകൽച്ചയിലാണ്. പ്രദീപും അമ്മ അല്ലിയും മാത്രമെ വീട്ടിൽ ഉണ്ടായിരുനുള്ളു .പ്രദീപിൻ്റെ മൊഴി പൊലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് നിലപാട്.