fbwpx
ഇന്ദിരാഗാന്ധിക്ക് ശേഷം മോദി; 43 വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ കുവൈറ്റ് സന്ദർശനം
logo

ന്യൂസ് ഡെസ്ക്

Posted : 21 Dec, 2024 08:12 AM

കുവൈറ്റ് അമീറുമായും കിരീടാവകാശിയുമായും മോദി കൂടിക്കാഴ്ച നടത്തും

NATIONAL


പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കുവൈറ്റിലെത്തും. 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റിലെത്തുന്നത്. 1981ൽ ഇന്ദിരാഗാന്ധിയാണ് അവസാനമായി കുവൈറ്റ് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. കുവൈറ്റിലെത്തുന്ന മോദി അമീറുമായും കിരീടാവകാശിയുമായും കൂടിക്കാഴ്ച നടത്തും.


പ്രതിരോധം, വ്യാപാരം, തുടങ്ങിയ സുപ്രധാന മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യയും കുവൈറ്റും ചര്‍ച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യൻ ലേബർ ക്യാമ്പും മോദി സന്ദർശിക്കും. കു​വൈറ്റിലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തെ മോദി അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സംസാരിക്കും. കൂടാതെ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും.


ALSO READജർമനിയിൽ ക്രിസ്‌തുമസ് മാർക്കറ്റിൽ കാർ പാഞ്ഞുകയറി അപകടം; രണ്ട് മരണം, 60 പേർക്ക് പരുക്ക്


പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി, ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയും പ്രതിരോധ സഹകരണ കരാറും സംബന്ധിച്ച് കുവൈറ്റുമായി ചർച്ചകൾ നടന്നുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം(എംഇഎ) അറിയിച്ചു. പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധത്തിൽ പുതിയ അധ്യായം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശ മന്ത്രാലയ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി  പറഞ്ഞു.


"ഇത് നിലവിലുള്ള മേഖലകളിലെ പങ്കാളിത്തം ഏകീകരിക്കുക മാത്രമല്ല, ഭാവി സഹകരണത്തിനുള്ള പുതിയ വഴികൾ തുറക്കുകയും, ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും (ജിസിസി) തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചാറ്റർജി പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറിനായി ഇന്ത്യ ജിസിസി രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും ചാറ്റർജി പറഞ്ഞു.


KERALA
വേല വെടിക്കെട്ടിന് ഒരുങ്ങി തൃശൂർ; പാറമേക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് നാളെ പുലർച്ചെ
Also Read
user
Share This

Popular

KERALA
KERALA
ആറ് വർഷം നീണ്ട നിയമ പോരാട്ടം; പെരിയ ഇരട്ട കൊലക്കേസിൽ ഇന്ന് വിധി