fbwpx
ആർഎസ്എസ് - എഡിജിപി കൂടിക്കാഴ്ച; സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പൂഴ്ത്തിവെച്ചത് എഡിജിപിയും പി.ശശിയും : പി.വി. അൻവർ
logo

ന്യൂസ് ഡെസ്ക്

Last Updated : 11 Sep, 2024 03:32 PM

ആശ്രമം കത്തിച്ച കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്നും പി.വി. അൻവർ ആരോപിച്ചു

KERALA


ആർഎസ്എസ് - എഡിജിപി കൂടിക്കാഴ്ചയില്‍ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പൂഴ്ത്തിവെച്ചുവെന്ന് പി.വി. അൻവർ. ഇതിന് പിന്നിൽ പി. ശശിയുടെ സാന്നിധ്യമുണ്ടെന്ന സംശയിക്കുന്നതായി പി.വി. അൻവർ പറഞ്ഞു. വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു. വിശ്വസിച്ചവർ ചതിച്ചാൽ ഒന്നും ചെയ്യാനാവില്ലെന്നും പി.വി. അൻവർ പറഞ്ഞു. പക്ഷെ അത്തരം ആരോപണങ്ങളിൽ മുഖ്യമന്ത്രി തളരില്ലെന്നും അദ്ദേഹം കാര്യങ്ങൾ പൂർണമായും ബോധ്യപ്പെട്ടാൽ മാത്രമേ നിലപാട് എടുക്കുവെന്നും പി.വി. അൻവർ പറഞ്ഞു. 


ALSO READ : "സതീശനാണ് ആർഎസ്എസ് ബന്ധം"; പുനർജനി കേസില്‍ എഡിജിപി പ്രതിപക്ഷ നേതാവിനെ സഹായിച്ചെന്നും പി.വി. അന്‍വർ

 സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിക്കാൻ ശ്രമം നടന്നു. കേസ് ആദ്യം അന്വേഷിച്ചതിൽ തന്നെ അട്ടിമറി ഉണ്ടായി എന്ന റിപ്പോട്ട് നൽകിയത് മുഖ്യമന്ത്രിയെ ധരിപ്പിക്കാതെ അട്ടിമറിച്ചു. പൊലീസ് സർക്കാറിനെ പ്രതിസന്ധിയിലാക്കാൻ വേണ്ടിയാണ് കേസ് അട്ടിമറിച്ചതെന്നും പി.വി. അൻവർ പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനൊപ്പം നിന്നയാളാണ് സ്വാമി സന്ദീപാനന്ദഗിരിയെന്നും പി.വി. അൻവർ വ്യക്തമാക്കി.


ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട് : ഹൈക്കോടതി വിമർശനം എന്നത് രാഷ്ട്രീയ നാടകവും മാധ്യമ സൃഷ്‌ടിയും: സജി ചെറിയാൻ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ രൂക്ഷ വിമർശനമാണ് പി.വി. അന്‍വര്‍ ഉന്നയിച്ചത്. പി. ശശി എന്ന മറയ്ക്ക് അപ്പുറത്തേക്ക് വിവരങ്ങൾ കടക്കുന്നില്ല. പൊലീസിലെ പ്രശ്നങ്ങൾ അറിയിക്കാനാണ് പൊളിറ്റിക്കൽ സെക്രട്ടറി. ആ ഉത്തരവാദിത്വം പി. ശശി നിർവഹിച്ചില്ലെന്നും അട്ടിമറി നടത്താൻ കൂട്ടുനിൽക്കുന്നുവെന്നും പി.വി. അൻവർ പറഞ്ഞു. മുഖ്യമന്ത്രിയിലേക്ക് വിവരങ്ങൾ എത്താതെ തടയുന്നത് പി.ശശി ആണെന്നും അൻവർ ആരോപിച്ചു. സംശയമുണ്ടെന്ന് സ്വാമി പറഞ്ഞവരുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ചില്ല. സിപിഎം നേതാക്കളുടെ കോൾ ഡിറ്റയിൽസ് ആണ് പരിശോധിച്ചത്. ആശ്രമത്തിനെതിരെ പ്രവർത്തിച്ച RSS കാരെ സംശയിക്കാൻ പോലും തയ്യാറായില്ലെന്നും പി.വി. അൻവർ പറഞ്ഞു. 

KERALA
ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മേജര്‍ ആര്‍ച്ച് ബിഷപ്പ് വികാരിയായി ചുമതലയേറ്റു
Also Read
user
Share This

Popular

WORLD
KERALA
WORLD
ട്രംപിൻ്റെ ഫ്രണ്ട് എത്തില്ല; യുഎസ് പ്രസിഡൻ്റ് സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക എസ്. ജയശങ്കർ