എടവണ്ണ കൊലക്കേസിലെ പ്രതി ഷാൻ നിരപരാധിയാണ്. സ്വർണക്കടത്തിനെക്കുറിച്ചുള്ള നിർണാക വിവരങ്ങൾ ഷാൻ്റെ പക്കലുണ്ടായിരുന്നു
വീണ്ടും ഗുരുതര ആരോപണവുമായി പി.വി. അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിച്ചത് എഡിജിപി എം.ആർ. അജിത് കുമാറെന്നും വെളിപ്പെടുത്തൽ. എം.ആർ. അജിത് കുമാറിന് കവടിയാർ കൊട്ടാരത്തിനു സമീപത്ത് വീട് നിർമാണം നടത്തുന്നുണ്ട്. ഇതിനായി കോർപ്പറേഷനിൽ അനുമതിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. കവടിയാർ കൊട്ടാരത്തിനു സമീപത്ത് സ്ഥലവില സെൻ്റിന് 70 ലക്ഷം രൂപയുണ്ടെന്നും പി.വി. അൻവർ വ്യക്തമാക്കി.
എടവണ്ണ കൊലക്കേസിലെ പ്രതി ഷാൻ നിരപരാധിയാണ്. സ്വർണക്കടത്തിനെക്കുറിച്ചുള്ള നിർണാക വിവരങ്ങൾ ഷാൻ്റെ പക്കലുണ്ടായിരുന്നു. തെളിവുകളുണ്ടായിരുന്ന രണ്ട് ഫോണുകൾ കാണാനില്ല. ചാലക്കുടി പുഴയിലെറിഞ്ഞുവെന്നാണ് വിവരം. കുറ്റം സമ്മതിപ്പിക്കാനായി പൊലീസ് ക്രൂരമായി മർദിച്ചെന്നും ഷാൻ്റെ കുടുംബത്തോട് മോശമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂർ കള്ളക്കടത്തിൽ അജിത് കുമാറിനു ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സ്വർണം കടത്തുന്നവരുടെ വിവരങ്ങൾ എസ്പി സുജിത് ദാസിന് ഗൾഫിൽ നിന്നും ലഭിക്കും. അജിത് കുമാറുമായി ബന്ധമില്ലാത്തവർ സ്വർണം കടത്തിയാൽ സുജിത് ദാസ് ഐപിഎസ് പിടികൂടും. ഡാൻസാഫ് സംഘം എല്ലാ കാര്യത്തിലും ഇടപെട്ടിരുന്നു.
സോളാർ കേസിൽ സരിതയുമായി അജിത്കുമാറിന് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസിനെക്കുറിച്ചും ആഭ്യന്തര മന്ത്രാലയത്തെക്കുറിച്ചുമുള്ള വിശദവിവരങ്ങൾ നാളെ മുഖ്യമന്ത്രി നേരിട്ട് കണ്ട് കൈമാറും. മികച്ച ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രത്യേകസംഘം വേണം ഈ ആരോപണങ്ങളിൽ അന്വേഷണം നടത്താൻ. റിട്ട. ജഡ്ജിയെ നീരീക്ഷകനാക്കാന്‍ ആവശ്യപ്പെടുമെന്നും അൻവർ പറഞ്ഞു.