അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പി.എൽ. ഷാജിക്കെതിരെയാണ് കേസ്
ഇടുക്കിയിൽ പീഡനക്കേസിലെ അതിജീവിതയെ ബലാത്സംഗം ചെയ്തതായി പരാതി. അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പി.എൽ. ഷാജിക്കെതിരെയാണ് കേസ്. സ്റ്റേഷനിലെ മുൻ റൈറ്റർ ആണ് ഷാജി. പീഡന കേസ് നടത്തിപ്പിനിടെ അതിജീവിതയെ പീഡിപ്പിച്ചെന്നാണ് പരാതി. 2022 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എസ്പിയുടെ റിപ്പോർട്ടിനെ തുടർന്ന് ഷാജിയെ സസ്പെൻഡ് ചെയ്തിരുന്നു