രാത്രിയായിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
കോഴിക്കോട് പേരാമ്പ്രയിൽ റിട്ടയേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടാലിട സ്വദേശി വടക്കേ കൊഴക്കോട്ട് വിശ്വനാഥനാണ് മരിച്ചത്. പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിശ്വനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ALSO READ: മോഹന്‍ലാലിനെതിരെ സംഘപരിവാറിന്‍റെ സൈബർ ആക്രമണം; നടപടിയെടുക്കാന്‍ ഉത്തരവിട്ട് ഡിജിപി
സുഹൃത്തിൻ്റെ റിട്ടയേർമെൻ്റ് പാർട്ടിക്കെന്നു പറഞ്ഞാണ് വിശ്വനാഥൻ വീട് വിട്ടിറങ്ങിയത്. രാത്രിയായിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടം നടപടിക്കായി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)