2011ലാണ് ഇംത്യാസ് അലി സംവിധാനം ചെയ്ത റോക്‌സ്റ്റാര്‍ റിലീസ് ചെയ്യുന്നത്
ബോളിവുഡ് സിനിമ മേഖലയ്ക്ക് വ്യത്യസ്തമായ സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഇംത്യാസ് അലി. ആ സിനിമകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രണ്‍ബീര്‍ കപൂറിന്റെ റോക്‌സ്റ്റാര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ഏറെ കാലമായി കാത്തിരിക്കുന്നു. ഇപ്പോഴിതാ റോക്‌സ്റ്റാര്‍ 2ന്റെ സൂചന നല്‍കിയിരിക്കുകയാണ് ഇംത്യാസ് അലി. കോമള്‍ നെഹ്തയുടെ ഗെയിം ചെയ്‌ഞ്ചേഴ്‌സ് എന്ന പോഡ്കാസ്റ്റിലാണ് ഇംത്യാസ് അലി ഇതേ കുറിച്ച് സംസാരിച്ചത്.
'ഞാന്‍ ഇല്ലെന്ന് പറയുന്നില്ല. ഒരു ഐഡിയ എന്റെ മനസിലേക്ക് വന്ന് അത് റോക്‌സ്റ്റാര്‍ 2ന് പറ്റിയ കഥയാണെന്ന് തോന്നാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് നല്ലതായിരിക്കും. ചിലപ്പോള്‍ റോക്‌സ്റ്റാറിനെ കുറിച്ച് വലിയ ചിന്തകള്‍ വരാം', എന്നാണ് ഇംത്യാസ് അലി പറഞ്ഞത്.
2011ലാണ് ഇംത്യാസ് അലി സംവിധാനം ചെയ്ത റോക്‌സ്റ്റാര്‍ റിലീസ് ചെയ്യുന്നത്2011ലാണ് ഇംത്യാസ് അലി സംവിധാനം ചെയ്ത റോക്‌സ്റ്റാര്‍ റിലീസ് ചെയ്യുന്നത്. രണ്‍ബീര്‍ കപൂറും നര്‍ഗീസ് ഫക്രിയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഇംത്യാസ് അലി തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. എ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായിരുന്നു. 60 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ 108 കോടിയോളം നേടിയിരുന്നു.