സിറ്റിങ്ങിനായി ഇന്നാണ് ദേശീയ വനിതാ കമ്മീഷൻ കേരളത്തിലെത്തുന്നത്
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നേരിട്ട് തെളിവെടുപ്പ് നടത്താൻ ദേശീയ വനിതാ കമ്മീഷൻ എത്തുന്നതില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. സിറ്റിങ്ങിനായി ഇന്നാണ് ദേശീയ വനിതാ കമ്മീഷൻ കേരളത്തിലെത്തുന്നത്. എല്ലാം കോടതിയുടെ മുന്നിൽ പരിശോധനയ്ക്ക് നിൽക്കുന്ന കാര്യമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Also Read: "AMMAയും WCCയും തമ്മിലുള്ള തർക്കത്തിൻ്റെ ഇര"; ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് സിദ്ദീഖിന്‍റെ കത്ത്
ദേശീയ വനിതാ കമ്മീഷൻ അടക്കം ചെയ്യേണ്ട കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കോടതി. കോടതി പറയുന്ന കാര്യം സർക്കാർ നടപ്പാക്കും. വിഷയത്തില്‍ സർക്കാരിന് സുതാര്യമായ നിലപാടാണെന്നും ഒന്നും മറച്ചുവെക്കാനില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
Also Read: ആലുവ സ്വദേശിനിയായ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ ഹൈക്കോടതി
ദേശീയ വനിതാ കമ്മീഷൻ അംഗം ഡെലീന ഖോങ്ഡപ് നേതൃത്വം നൽക്കുന്ന രണ്ട് അംഗ സംഘമാണ് ഇന്ന് കേരളത്തിൽ എത്തുന്നത്. ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് നേരിട്ട് തെളിവ് എടുക്കാൻ തിരുവനന്തപുരത്ത് സിറ്റിംഗ് നടത്താൻ ദേശീയ വനിതാ കമ്മിഷൻ തീരുമാനിച്ചത്.
അതേസമയം, മലയാള സിനിമ നടന്മാർക്കെതിരെ ഉയർന്ന ലൈംഗിക പരാതികളില്‍ പ്രത്യേക സംഘം അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണ്. നടന്മാരായ മുകേഷ് എംല്‍എ, ഇടവേള ബാബു എന്നിവരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യമുള്ളതിനാല്‍ പറഞ്ഞുവിട്ടു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നടനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.