fbwpx
'മെഡിക്കല്‍ മിറാക്കിളായി' സംഗീത് പ്രതാപ്; പുതിയ ചിത്രം പ്രഖ്യാപിച്ചു
logo

ന്യൂസ് ഡെസ്ക്

Posted : 01 Mar, 2025 03:08 PM

നിലവില്‍ സംഗീത മോഹന്‍ലാല്‍ ചിത്രമായ ഹൃദയപൂര്‍വ്വത്തില്‍ അഭിനയിക്കുകയാണ്

MALAYALAM MOVIE


പ്രേമലു, ബ്രോമാന്‍സ് എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച സംഗീത് പ്രതാപിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍' എന്നാണ് ചിത്രത്തിന്റെ പേര്. സംഗീത് ആദ്യമായി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം കൂടിയാണിത്. നടി മമിത ബൈജുവാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ശ്യാമിന്‍ ഗിരീഷാണ് ചിത്രത്തിന്റെ സംവിധായകന്‍. മിഡില്‍ ക്ലാസ് മെമ്പേഴ്‌സിന്റെ ബാനറില്‍ അനിരുദ്ധാണ് ചിത്രം നിര്‍മിക്കുന്നത്. നലീന്‍ സാന്ദ്രയാണ് കഥ തിരക്കഥ രചിച്ചിരിക്കുന്നത്.

കിഷ്‌കിന്ദാ കാണ്ഡം, രേഖചിത്രം എന്നീ സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച മുജീബ് മജീദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സിനു താഹിറാണ് സിനിമാറ്റോഗ്രാഫി. ചമ്മന്‍ ചാക്കോയുടേതാണ് എഡിറ്റിങ്. മാര്‍ക്കറ്റിങ് ഓബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്മന്റ്‌സ്

നിലവില്‍ സംഗീത മോഹന്‍ലാല്‍ ചിത്രമായ ഹൃദയപൂര്‍വ്വത്തില്‍ അഭിനയിക്കുകയാണ്. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂര്‍വ്വം. കൊച്ചിയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്.

KERALA
പൊതുയിടങ്ങൾ വർധിപ്പിച്ചാൽ ലഹരി കേന്ദ്രങ്ങൾ തടയാൻ കഴിയും, ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളിലേക്ക് ആളുകളെ എത്തിക്കണം: മുഹമ്മദ് റിയാസ്
Also Read
user
Share This

Popular

NATIONAL
KERALA
ഉത്തരാഖണ്ഡ് ഹിമപാതം: 4 തൊഴിലാളികൾ മരിച്ചു, രക്ഷാദൗത്യം പുരോഗമിക്കുന്നു