fbwpx
സഞ്ജു സാംസൺ കേരളം വിടുന്നു? ഓഫറുകളുമായി തമിഴ്നാട്, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനുകൾ
logo

ന്യൂസ് ഡെസ്ക്

Posted : 20 Jan, 2025 05:30 PM

ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കാതിരുന്നതോടെ ആണ് സ‍ഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പുറത്തുവന്നത്

CRICKET


കേരളാ ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വവുമായി തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ തേടി തമിഴ്നാട്, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനുകൾ രംഗത്ത്. സഞ്ജുവിന് തങ്ങളുടെ സ്റ്റേറ്റ് ടീമിൽ ഇടം നൽകാമെന്ന് ഇരു സംസ്ഥാനങ്ങളുടെയും ബോർഡുകൾ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. കേരളം വിടണോയെന്നുള്ള കാര്യത്തിൽ സഞ്ജുവിന്റെ തീരുമാനം ഇതോടെ നിർണായകമാകും.



ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കാതിരുന്നതോടെ ആണ് സ‍ഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പുറത്തുവന്നത്. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളാ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ ഈ​ഗോ കാരണമാണെന്ന വിമർശനവുമായി ശശി തരൂർ എംപിയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ വിജയ് ഹസാരെ ട്രോഫിക്കുള്ള ക്യാംപിൽ സഞ്ജു പങ്കെടുത്തില്ലെന്നും ഇതിന് വ്യക്തമായ കാരണം പറഞ്ഞില്ലെന്നും ആരോപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ജയേഷ് ജോര്‍ജ് രം​ഗത്തെത്തിയിരുന്നു.


ALSO READ: "അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുന്നു"; KCAയ്‌ക്കെതിരെ ശശി തരൂരിൻ്റെ രൂക്ഷവിമർശനം


താൻ വിജയ് ഹസാരെ ട്രോഫി ക്യാമ്പിൽ പ​ങ്കെടുക്കില്ല എന്ന ഒറ്റവരി സന്ദേശം മാ​ത്രമാണ് സഞ്ജു അയച്ചത്. തോന്നും പോലെ വന്ന് കളിക്കാൻ കഴിയില്ലെന്നും കെസിഎ നിലപാടെടുത്തു. ഇക്കാര്യത്തിൽ ക്യാമ്പില്‍‌ പങ്കെടുക്കാനാകില്ലെന്നും എന്നാല്‍ കേരളത്തിനൊപ്പം കളിക്കാമെന്നുമായിരുന്നു സഞ്ജുവിന്റെ നിലപാട്.



വിജയ് ഹസാരെ ട്രോഫി കളിപ്പിക്കാത്തതിന് പിന്നിൽ കെസിഎയിലെ ചില ആളുകളാണെന്നും ആരാണെന്നോ അവരുടെ പേരോ പറയില്ലെന്നും സഞ്ജുവിൻ്റെ പിതാവ് സാംസൺ വിശ്വനാഥ് പറഞ്ഞു. "വിജയ് ഹസാരെ കളിക്കാൻ തയ്യാറാണെന്ന് സഞ്ജു അറിയിച്ചതാണ്. എന്നാൽ കളിപ്പിക്കേണ്ട എന്ന് മുൻകൂട്ടി തീരുമാനം ഉണ്ടായിരുന്നു. വിജയ് ഹസാരെ കളിപ്പിക്കില്ലെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു. കെസിഎയ്ക്ക് വിരുദ്ധമായി സഞ്ജുവോ താനോ ഒന്നും പറഞ്ഞിട്ടില്ല. സഞ്ജു എന്തു തെറ്റ് ചെയ്‌തെന്ന് കെസിഎ തുറന്നു പറയണം," സാംസൺ വിശ്വനാഥ് ആവശ്യപ്പെട്ടു.


ALSO READ: "വിജയ് ഹസാരെയില്‍ കളിപ്പിക്കാത്തതിന് പിന്നില്‍ ചിലർ"; KCAയ്‌ക്കെതിരെ സഞ്ജുവിന്റെ പിതാവ്


KERALA
കോലഞ്ചേരിയിൽ ട്രാവലർ മറിഞ്ഞ് അപകടം; 12 യാത്രക്കാർക്ക് പരിക്ക്
Also Read
user
Share This

Popular

KERALA
KERALA
WORLD
സിസേറിയനിലൂടെ പ്രസവിക്കാൻ തിരക്ക് കൂട്ടി യുഎസിലെ ഗർഭിണികളായ ഇന്ത്യൻ വനിതകൾ; കാരണമിതാണ്