fbwpx
സുകുമാറിനൊപ്പം കൈകോര്‍ക്കാന്‍ ഷാരൂഖ് ഖാന്‍? പൊളിറ്റിക്കല്‍ ഡ്രാമയില്‍ എസ്ആര്‍കെ വില്ലനെന്ന് റിപ്പോര്‍ട്ട്
logo

ന്യൂസ് ഡെസ്ക്

Posted : 17 Mar, 2025 12:28 PM

ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് ഇരുവരും ഒന്നിക്കുന്ന സിനിമയെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുതുതായി വരുന്ന റിപ്പോര്‍ട്ടുകള്‍ അതില്‍ നിന്നും വ്യത്യസ്തമാണ്

TELUGU MOVIE


വീണ്ടും സൗത്ത് ഇന്ത്യന്‍ സംവിധായകനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. മണിരത്‌നം, അറ്റ്‌ലീ എന്നീ സംവിധായകര്‍ക്കൊപ്പം ഹിറ്റ് സിനിമകള്‍ ചെയ്തതിന് ശേഷം ഇനി ഷാരൂഖാന്‍ സിനിമ ചെയ്യാന്‍ പോകുന്നത് സംവിധായകന്‍ സുകുമാറിനൊപ്പമാണെന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് ഇരുവരും ഒന്നിക്കുന്ന സിനിമയെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുതുതായി വരുന്ന റിപ്പോര്‍ട്ടുകള്‍ അതില്‍ നിന്നും വ്യത്യസ്തമാണ്. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ വില്ലന്‍ വേഷമാണ് ചെയ്യുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതൊരു ഗ്രാമീണ രാഷ്ട്രീയ ആക്ഷന്‍ ഡ്രാമയായിരിക്കുമെന്നാണ് സൂചന. ചിത്രത്തില്‍ ജാതി വിവേചനത്തെ കുറിച്ചും സംസാരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


ALSO READ : 'SILLY OSCAR' എമര്‍ജന്‍സിക്ക് വേണ്ട, നമുക്ക് ദേശീയ പുരസ്‌കാരമുണ്ട്: കങ്കണ റണാവത്ത്




നിലവില്‍ ഇരുവരും മറ്റ് സിനിമകളുടെ തിരക്കുകളില്‍ ആയതിനാല്‍ ഈ സിനിമയ്ക്കായി ആരാധകര്‍ക്ക് കാത്തിരിക്കേണ്ടി വന്നേക്കാം. രാം ചരണിനൊപ്പം ആര്‍സി 17, പുഷ്പ ദ റാംപേജ് എന്നിവയാണ് സുകുമാറിന്റെ വരാനിരിക്കുന്ന സിനിമകള്‍. ഷാരൂഖ് ഖാന്‍ നിലവില്‍ സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് എന്ന ചിത്ത്രതിന്റെ ഷൂട്ടിംഗിനായി കാത്തിരിക്കുകയാണ്. 2025 മെയ് മാസത്തില്‍ കിംഗിന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും കേന്ദ്ര കഥാപാത്രമാണ്.

MALAYALAM MOVIE
ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു
Also Read
user
Share This

Popular

KERALA
KERALA
അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ സമരം: സമരത്തിലുള്ള ജീവനക്കാർക്ക് ഓണറേറിയം അനുവദിക്കേണ്ടെന്ന് സർക്കാർ നിർദേശം