fbwpx
മേൽവസ്ത്രം അഴിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന നിബന്ധന അനാചാരം; തിരുത്തിയേ മതിയാകൂവെന്ന് സച്ചിദാനന്ദ സ്വാമികൾ
logo

ന്യൂസ് ഡെസ്ക്

Posted : 31 Dec, 2024 12:16 PM

സച്ചിദാനന്ദ സ്വാമിയുടെ ആഹ്വാനം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ക്ഷേത്രങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിനിടെ സനാതന ധർമ്മത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു.

KERALA


ക്ഷേത്രത്തിൽ പ്രവേശിക്കാൻ മേൽവസ്ത്രം മാറ്റണമെന്ന രീതി അനാചാരം എന്ന് എസ്എൻ ട്രസ്റ്റ് പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി. മുമ്പ് ഷർട്ട് ഊരിച്ചത് പൂണൂൽ ഉണ്ടോ എന്നറിയാനാണ് ഇതിന് മാറ്റം വേണമെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. 92ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ മഹാസമ്മേളനം ഉദ്‌ഘാടന വേദിയിലായിരുന്നു പരാമർശം.

സച്ചിദാനന്ദ സ്വാമിയുടെ ആഹ്വാനം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ക്ഷേത്രങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിനിടെ സനാതന ധർമ്മത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു.


Also Read; സനാതന ഹിന്ദുത്വം എന്ന പ്രയോഗം ശരിയല്ല, അത് ജനാധിപത്യപരമല്ല; സനാതന ധർമത്തിനെതിരെ മുഖ്യമന്ത്രി


സനാതന ഹിന്ദുത്വം എന്ന പ്രയോഗം തന്നെ ശരിയല്ല. പഴയ ബ്രാഹ്മണിക്കൽ രാജഭരണ കാലത്തേക്ക് ഉള്ള പോക്കാണ് അത്. സനാതന ഹിന്ദുത്വം ജനാധിപത്യപരമല്ല. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മുദ്രാവാക്യം പോലും ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് മുമ്പുള്ള വാക്കുകൾ പശുവിനും ബ്രാഹ്മണനും സുഖമുണ്ടാകട്ടെ എന്നാണ്. അവർക്ക് സുഖമുണ്ടായാൽ ലോകത്തിനും സുഖമുണ്ടാകും എന്നാണ് പൂർണ അർത്ഥമെന്നും മുഖ്യമന്ത്രി പറഞ്ഞു.

MALAYALAM MOVIE
അല്ലുവിന്റെ പുഷ്പ 2നെയും പിന്നിലാക്കി; 2024ല്‍ ഇന്ത്യയില്‍ ഏറ്റവും ലാഭം കൊയ്തത് ഈ മലയാള സിനിമ
Also Read
user
Share This

Popular

KERALA
KERALA
പെരിയ ഇരട്ടക്കൊല: പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വർഷം തടവ്