പ്രതി ഷിബിലിക്കെതിരെ പോക്സോ പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
വയനാട്ടുകാരിയായ പതിനാറ് വയസുകാരിയെ സോഷ്യൽ മീഡിയയിലൂടെ പ്രണയം നടിച്ച് മലപ്പുറത്തെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പട്ടാമ്പി സ്വദേശിയായ യുവാവ് പിടിയിൽ. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ഷിബിലിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വയനാട് സ്വദേശിനിയായ പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടാണ് യുവാവ് പ്രണയാഭ്യർഥന നടത്തിയത്. പിന്നീട് യുവാവിൻ്റെ ആവശ്യപ്രകാരം വളാഞ്ചേരിയിൽ വന്ന് ബസ്സിറങ്ങിയ പെൺകുട്ടിയെ പ്രതി മലപ്പുറത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പ്രതി ഷിബിലിക്കെതിരെ പോക്സോ പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.