fbwpx
തമിഴ്നാട് ഗൂഡല്ലൂരിൽ മലയാളികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു; 17 പേർക്ക് പരിക്ക്
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Mar, 2025 05:57 PM

കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പുറപ്പെട്ട സംഘമാണ് ഗൂഡല്ലൂർ പാതൻതുറയിൽ അപകടത്തിൽപ്പെട്ടത്

KERALA

തമിഴ്നാട് ഗൂഡല്ലൂരിൽ മലയാളികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു. 17 പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പുറപ്പെട്ട സംഘമാണ് ഗൂഡല്ലൂർ പാതൻതുറയിൽ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട ബസ് ഏകദേശം 20 അടി താഴ്ചയിലേക്കാണ് പതിച്ചത്.


ALSO READ: MDMA കവറോടെ വിഴുങ്ങിയ യുവാവിന്‍റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; കഞ്ചാവ് പാക്കറ്റും വിഴുങ്ങിയിരുന്നതായി സ്കാനിങ് റിപ്പോർട്ട്


ഊട്ടിയിലേക്കുള്ള യാത്രക്കിടെ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ പ്രദേശവാസികളെത്തി വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി. ബസിലുണ്ടായിരുന്നവരെ പരിക്കുകളോടെ ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


NATIONAL
മൂന്നാമതും പ്രസവിക്കുന്ന സ്ത്രീകൾക്ക് 50,000 രൂപ നൽകും, ആൺകുഞ്ഞാണെങ്കിൽ സമ്മാനമായി പശു; വിചിത്ര ഓഫറുമായി ആന്ധ്രാപ്രദേശ് എംപി
Also Read
user
Share This

Popular

CHAMPIONS TROPHY 2025
KERALA
India vs New Zealand Final Highlights | ഇന്ത്യ ചാംപ്യൻസ് ട്രോഫി ജേതാക്കൾ, ദുബായിൽ ചരിത്രവിജയം