യൂട്യൂബ് നോക്കി ഭക്ഷണക്രമം നിയന്ത്രിച്ചതിനെ തുടർന്ന് ശ്രീനന്ദയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു
ശ്രീനന്ദ
കണ്ണൂരിൽ യൂട്യൂബ് നോക്കി അശാസ്ത്രീയമായ ഡയറ്റ് പിന്തുടർന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടിൽ എം. ശ്രീനന്ദ (18) ആണ് മരിച്ചത്. യൂട്യൂബ് നോക്കി ഭക്ഷണക്രമം നിയന്ത്രിച്ചതിനെ തുടർന്ന് ശ്രീനന്ദയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു.
Also Read: സെലിബ്രിറ്റി മേക്കപ്പ്മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; RG വയനാടൻ എന്ന രഞ്ജിത്ത് ഗോപിനാഥൻ
തലശ്ശേരി സഹകരണ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്നു. വണ്ണം കൂടുന്നുവെന്ന തോന്നലിലാണ് ശ്രീനന്ദ യൂട്യൂബിൽ നോക്കി ഭക്ഷണം നിയന്ത്രിച്ചത്. എന്നാൽ അശാസ്ത്രീയമായ ഡയറ്റിനെ തുടർന്ന് പെൺകുട്ടിയുടെ ആമാശവും അന്നനാളവും ചുരുങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
Also Read: കാസർഗോഡ് നിന്നും കാണാതായ പതിനഞ്ചുകാരിയും യുവാവും മരിച്ച നിലയിൽ
മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ്. കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ശ്രീനന്ദ. പഠനത്തില്‍ മിടുക്കിയായിരുന്നു. മെരുവമ്പായി എം.യു.പി. സ്‌കൂള്‍ ജീവനക്കാരി എം. ശ്രീജയാണ് അമ്മ. അച്ഛന്‍: ആലക്കാടന്‍ ശ്രീധരന്‍. സഹോദരന്‍: യദുനന്ദ്.