fbwpx
"വിജയ് ഹസാരെയില്‍ കളിപ്പിക്കാത്തതിന് പിന്നില്‍ ചിലർ"; KCAയ്‌ക്കെതിരെ സഞ്ജുവിന്റെ പിതാവ്
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Jan, 2025 05:06 PM

സഞ്ജു എന്ത് തെറ്റ് ചെയ്‌തെന്ന് കെസിഎ തുറന്ന് പറയണമെന്നും സഞ്ജുവിൻ്റെ പിതാവ് പറഞ്ഞു

SPORTS


കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സഞ്ജു സാംസണിന്റെ പിതാവ് സാംസൺ വിശ്വനാഥ്. വിജയ് ഹസാരെ ട്രോഫി കളിപ്പിക്കാത്തതിന് പിന്നിൽ കെസിഎയിലെ ചില ആളുകളാണ്. ആരാണെന്നോ അവരുടെ പേരോ പറയുന്നില്ലെന്നും സഞ്ജുവിൻ്റെ പിതാവ് പറഞ്ഞു.


ALSO READ: "അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുന്നു"; KCAയ്‌ക്കെതിരെ ശശി തരൂരിൻ്റെ രൂക്ഷവിമർശനം


"വിജയ് ഹസാരെ കളിക്കാത്തതുകൊണ്ടാണ് ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും ഉൾപ്പെടുത്താത്തത്. ക്യാമ്പിൽ പങ്കെടുക്കാത്തത് കൊണ്ടാണ് വിജയ് ഹസാരെ കളിപ്പിക്കാത്തത്. എന്നാൽ ക്യാമ്പിൽ പങ്കെടുക്കാത്തവർ വിജയ് ഹസാരെ ട്രോഫി കളിച്ചിട്ടുണ്ട്. വിജയ് ഹസാരെ കളിക്കാൻ തയ്യാറാണെന്ന് സഞ്ജു അറിയിച്ചതാണ്. എന്നാൽ കളിപ്പിക്കേണ്ട എന്ന് മുൻകൂട്ടി തീരുമാനം ഉണ്ടായിരുന്നു. വിജയ് ഹസാരെ കളിപ്പിക്കില്ലെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു. കെസിഎയ്ക്ക് വിരുദ്ധമായി സഞ്ജുവോ താനോ ഒന്നും പറഞ്ഞിട്ടില്ല," സാംസൺ വിശ്വനാഥ് പറഞ്ഞു. സഞ്ജു എന്തു തെറ്റ് ചെയ്‌തെന്ന് കെസിഎ തുറന്നു പറയണമെന്നും സഞ്ജുവിൻ്റെ പിതാവ് പറഞ്ഞു.


അതേസമയം, ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമിലിടം ലഭിക്കാതിരുന്ന സഞ്ജു സാംസണിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. വിജയ് ഹസാരെ ട്രോഫിക്കായുള്ള പരിശീലന ക്യാമ്പില്‍ നിന്ന് പ്രത്യേക കാരണങ്ങളൊന്നും പറയാതെയാണ് സഞ്ജു സാംസണ്‍ വിട്ടുനിന്നതെന്ന് കെ.സി.എ പ്രസിഡൻ്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. "സഞ്ജു ഞാനുണ്ടാകില്ലെന്നുള്ള ഒരു വരി ഇ-മെയില്‍ മാത്രമാണ് കെസിഎ സെക്രട്ടറിക്ക് അയച്ചത്. കാരണം ഒന്നും പറഞ്ഞില്ല. ക്യാമ്പ് കഴിഞ്ഞ് ടീം പ്രഖ്യാപിച്ചപ്പോള്‍ ഞാനുണ്ടാകുമെന്ന മെയിലും അയച്ചു. സഞ്ജു ആദ്യമായിട്ടല്ല കെസിഎയ്‌ക്കൊപ്പം കളിക്കുന്നത്. ഒരു ക്യാമ്പ് പ്രഖ്യാപിക്കുമ്പോള്‍ ഇത്തരത്തില്‍ സീനിയര്‍ ആയിട്ടുള്ള ഉത്തരവാദിത്തപ്പെട്ട ഒരു താരം ഒരുവരി സന്ദേശമാണോ അയക്കുക. കാരണവും പറഞ്ഞില്ല," ജയേഷ് ജോര്‍ജ് പറഞ്ഞു.


ALSO READ: സഞ്ജു ലോകകപ്പ് ടീമിലെത്താന്‍ കാരണം കെസിഎ; നിരുത്തരവാദിത്തപരമായ പല പെരുമാറ്റങ്ങളിലും കൂടെ നിന്നു: പ്രസിഡന്റ്


സഞ്ജു സാംസണെ തഴഞ്ഞതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ശശി തരൂര്‍ എംപിയും രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണെന്നായിരുന്നു തരൂരിന്റെ ആരോപണം. ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.


KERALA
ലോക്കപ്പിൽ 16 വയസുകാരന് മർദനം; സംഭവം വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ
Also Read
user
Share This

Popular

KERALA
KERALA
മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കും; ഡോ. അരുൺ സക്കറിയയും സംഘവും അതിരപ്പിള്ളിയിലേക്ക്