സുബൈദയെ കൊലപ്പെടുത്തിയ കേസിൽ ഏക മകൻ ആഷിഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
കോഴിക്കോട് താമരശ്ശേരിയിൽ മകൻ മാതാവിനെ വെട്ടിക്കൊന്ന കേസിൽ പ്രതി പിടിയിൽ. അടിവാരം സ്വദേശിനി സുബൈദയെ കൊലപ്പെടുത്തിയ കേസിൽ ഏക മകൻ ആഷിഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ALSO READ: നെടുമങ്ങാട് ബസ് അപകടം: ഡ്രൈവറുടെ ലൈസൻസും, ബസിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കി
മകൻ ആഷിഖ് ബാംഗ്ലൂരിലെ ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടെ അമ്മയെ കാണാൻ എത്തിയപ്പോഴാണ് കൊലപ്പെടുത്തിയത്. സുബൈദ ബ്രൈൻ ട്യൂമറിന് ഓപ്പറേഷൻ കഴിഞ്ഞ് സഹോദരിയുടെ വീട്ടിൽ തളർന്നു കിടക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.