fbwpx
പി.വി. അൻവർ എംഎൽഎയുടെ ആരോപണം; അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തി
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Sep, 2024 06:55 AM

പൊലീസ് ആസ്ഥാനത്ത് വെച്ച് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബാണ് മൊഴി രേഖപ്പെടുത്തിയത്

KERALA


പി.വി. അൻവർ എംഎൽഎ ഉയർത്തിയ ഗുരുതര ആരോപണങ്ങളിലും പരാതികളിലും എഡിജിപി എം.ആർ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തി. പൊലീസ് ആസ്ഥാനത്ത് വെച്ച് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബാണ് മൊഴി രേഖപ്പെടുത്തിയത്. പൂർണമായും വിഡിയോയിൽ ചിത്രീകരിച്ചായിരുന്നു നാല് മണിക്കൂർ നീണ്ട മൊഴിയെടുപ്പ് നടന്നത്.

രാവിലെ പത്തരയോടെ പൊലീസ് ആസ്ഥാനത്ത് ഹാജരാകണമെന്നായിരുന്നു അജിത് കുമാറിന് ലഭിച്ച നിർദേശം. 10 മണിയോടെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് എത്തി. എന്നാൽ വൈകിയായിരുന്നു അജിത് കുമാറിൻ്റെ വരവ്. പറഞ്ഞ സമയത്തിനും മുക്കാൽ മണിക്കൂർ വൈകിയാണ് അജിത് കുമാർ സ്ഥലത്തെത്തിയത്.

ALSO READ: പി.വി. അൻവറിൻ്റെ ആരോപണം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ


തുടർന്ന് പതിനൊന്നരയോടെ മൊഴിയെടുപ്പ് ആരംഭിച്ചു. സംസ്ഥാന പൊലീസ് മേധാവി നേരിട്ടാണ് മൊഴി രേഖപ്പെടുത്തിയത്. പൊലീസ് ആസ്ഥാനത്ത് നാല് മണിക്കൂറിലേറെ നേരം നീണ്ട മൊഴിയെടുപ്പ് മൂന്നരയോടെയാണ് അവസാനിച്ചത്. ഇത് പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. കൊലപാതകം, സ്വർണക്കടത്ത്, ആ‍ർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂർ പൂരം അലങ്കോലമായത് തുടങ്ങിയ ആരോപണങ്ങൾ, റിദാൻ വധം, മാമി തിരോധാനക്കേസ്, മലപ്പുറം എസ്‌പി ക്യാമ്പ് ഓഫീസിലെ മരംമുറി വിവാദം തുടങ്ങിയ ഗുരുതര ആരോപണങ്ങളിലും പി.വി അൻവർ നൽകിയ പരാതികൾ എന്നിവയിലുമാണ് അജിത് കുമാറിൻ്റെ മൊഴി വിശദമായി രേഖപ്പെടുത്തിയത്. എഡിജിപിയുടെ മൊഴിയെടുപ്പിന് പിന്നാലെ അൻവർ എംഎൽഎ എത്തി ഡിജിപി അടക്കമുള്ള അന്വേഷണ സംഘത്തിന് മുമ്പിൽ മൊഴി നൽകി.

സാമ്പത്തിക ക്രമക്കേടിലും, അനധികൃത സ്വത്ത് സമ്പാദനത്തിലും വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ശുപാർശ ചെയ്തു. കവടിയാറിലെ ആഡംബര വീടിന്റെ നിർമാണമടക്കം പരിശോധിക്കണമെന്നായിരുന്നു അൻവറിൻ്റെ പരാതി.



Also Read
user
Share This

Popular

NATIONAL
NATIONAL
"ഭീകരവാദത്തിന് മുന്നിൽ ഇന്ത്യ മുട്ട് മടക്കില്ല, കുറ്റവാളികളെ വെറുതേ വിടില്ല"; പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് അമിത് ഷാ