മാനുഷിക ഇടപെടൽ മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിന്‍റെ രൂക്ഷത വ്യക്തമാക്കുന്നതാണ് പഠനമെന്ന് യുഎസ് ഓഷ്യാനിക് അറ്റ്‌മോഫ്‌സ്‌ഫറിക് അഡ്മിനിസ്ട്രേഷൻ മേധാവി റിക്ക് സ്പിനാഡ് പറയുന്നു
കാലാവസ്ഥാ വ്യതിയാനം മൂലം അറ്റ്ലാൻ്റിക് ചുഴലിക്കാറ്റുകളുടെ വേഗത വർധിക്കുന്നതായി പഠനം. 2019 നും 2023 നും ഇടയിൽ ഉണ്ടായ അറ്റ്ലാന്‍റിക് ചുഴലിക്കാറ്റുകളിൽ 84 ശതമാനവും തീവ്രമായതിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് കണ്ടെത്തൽ. മാനുഷിക ഇടപെടൽ മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിന്‍റെ രൂക്ഷത വ്യക്തമാക്കുന്നതാണ് പഠനമെന്ന് യുഎസ് ഓഷ്യാനിക് അറ്റ്‌മോഫ്‌സ്‌ഫറിക് അഡ്മിനിസ്ട്രേഷൻ മേധാവി റിക്ക് സ്പിനാഡ് പറയുന്നു. അസർബൈജാനിലെ ബാക്കുവിൽ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിൽ സംസാരിക്കുകയായിരുന്നു സ്പിനാർഡ്.
മനുഷ്യൻ്റെ ഇടപെടൽ കൊണ്ട് ഉണ്ടായ കാലാവസ്ഥ വ്യതിയാനം ചുഴലിക്കാറ്റുകളുടെ വേഗതയും ശക്തിയും വർധിക്കാൻ ഇടയാക്കിയെന്ന് പരിസ്ഥിതി ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. മൂന്നാം കാറ്റഗറിയിലുണ്ടായിരുന്ന 30 ചുഴലിക്കാറ്റുകളാണ് ക്രമാനുഗതമായി കാറ്റഗറി അഞ്ചിലെത്തിയത്.
ALSO READ: യുദ്ധാവശിഷ്ടങ്ങള്‍ അരിച്ചെടുത്ത് ഉപജീവനം തേടുന്ന മനുഷ്യർ; ആക്രമണങ്ങൾക്കൊടുവിൽ ഗാസയിൽ ബാക്കിയായത്
രൂക്ഷമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ വർധിത വീര്യത്തോടെ ആവർത്തിക്കുമെന്ന് യുഎസ് ഓഷ്യാനിക് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ മേധാവി റിക്ക് സ്പിനാഡ് പറയുന്നു. കഴിഞ്ഞ ആറ് വർഷക്കാലയളവിൽ അറ്റ്ലാന്‍റിക് ചുഴലിക്കാറ്റുകളുടെ വേഗത മണിക്കൂറിൽ 29 കിലോമീറ്റർ അധികം വർധിച്ചു. സമീപകാലത്തുണ്ടായ മിക്ക ചുഴലിക്കാറ്റുകളും ഉയർന്ന കാറ്റഗറിയിലേക്ക് മാറുന്നതാണ് കണ്ടതെന്നും പുതിയ പഠനം പറയുന്നു.
കാറ്റഗറി ഒന്നിലുള്ള ചുഴലിക്കാറ്റിനേക്കാൾ 400 മടങ്ങ് നാശനഷ്ടമാണ് അഞ്ചാം കാറ്റഗറിയിലുള്ള ചുഴലിക്കാറ്റുകൾ സൃഷ്ടിക്കുന്നത്. ഈ മാസം ഉണ്ടായ റഫായേൽ അടക്കം മൂന്ന് പുതിയ ചുഴലിക്കാറ്റുകളുടെ വേഗത വർധിക്കാൻ കാലാവസ്ഥാ വ്യതിയാനം കാരണമായെന്നും നാഷണൽ ഓഷ്യാനിക് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്റ്റ്രേഷൻ പഠനം വ്യക്തമാക്കുന്നു. 2019 മുതൽ 2023 വരെയുള്ള ചുഴലിക്കാറ്റുകളെ ആസ്പദമാക്കിയുള്ളതാണ് പുതിയ പഠനം. ബെറിൽ, ഹെലിൻ, മിൽറ്റൻ തുടങ്ങിയ മൂന്ന് ചുഴലിക്കാറ്റുകളുകളാണ് ഈ വർഷം കൊടും നാശംവിതച്ചത്.