കഴിഞ്ഞ ഓഗസ്റ്റിൽ താനും സഹോദരിയും വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ടത് എത്ര ബുദ്ധിമുട്ടോടെയാണെന്ന് വികാരാധീനയായി ഷെയ്ഖ് ഹസീന പങ്കുവെയ്ക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്
മരണത്തിൽ നിന്ന് പലതവണ രക്ഷപ്പെട്ടത് ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് മാത്രമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വൈകാരിക ശബ്ദസന്ദേശം പുറത്ത്. കഴിഞ്ഞ ഓഗസ്റ്റിൽ താനും സഹോദരിയും വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ടത് ബുദ്ധിമുട്ടോടെയാണെന്ന് വികാരാധീനയായി ഷെയ്ഖ് ഹസീന പങ്കുവെയ്ക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. അവാമി ലീഗ് പാർട്ടിയാണ് ഈ ശബ്ദസന്ദേശം പുറത്തുവിട്ടത്.
ALSO READ: അരവിന്ദ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിനു നേരെ കല്ലേറ്; ആക്രമണത്തിനു പിന്നില്‍ ബിജെപിയെന്ന് ആം ആദ്മി
"എന്നെ കൊല്ലാൻ രാഷ്ട്രീയ എതിരാളികൾ ഗൂഢാലോചന നടത്തി, 20-25 മിനിറ്റുകളുടെ വ്യത്യസത്തിലാണ് അതിൽ നിന്ന് രക്ഷപ്പെട്ടത്. 2004 ഓഗസ്റ്റ് 21ന് നടന്ന ഗ്രനേഡ് ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആ ആക്രമണത്തിൽ 24ഓളം പേർ കൊല്ലപ്പെട്ടിരുന്നു," ഷെയ്ഖ് ഹസീന പറഞ്ഞു. 2000 ജൂലൈയിൽ നടന്ന ബോംബാക്രമണത്തെപ്പറ്റിയും ഹസീന സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. ആക്രമണങ്ങളിൽ നിന്ന് രക്ഷിച്ചതിന് ഹസീന അല്ലാഹുവിനോട് നന്ദി പറയുന്നു. "ഞാൻ കഷ്ടപ്പെടുകയാണ്. എൻ്റെ രാജ്യം, എൻ്റെ വീട്, എല്ലാം കത്തിനശിച്ചു" വെന്നും ഷെയ്ഖ് ഹസീന പറയുന്നുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് സഹോദരി രഹനയ്‌ക്കൊപ്പം ധാക്കയിൽ നിന്ന് പലായനം ചെയ്തത് മുതൽ ഹസീന ഡൽഹിയിലാണ് താമസിക്കുന്നത്. ബംഗ്ലാദേശിലെ ആഭ്യന്തര കലാപം രൂക്ഷമായതോടെയാണ് ഷെയ്ഖ് ഹസീന രാജി വെയ്ക്കുന്നത്. തുടർന്ന് ബംഗ്ലാദേശിൽ ഭരണനിർവഹണത്തിനായി നൊബേല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തില്‍ ഒരു ഇടക്കാല സര്‍ക്കാരിനെ നിയമിക്കുകയായിരുന്നു.