fbwpx
നിങ്ങളുടെ അജണ്ടയിലേക്ക് കോടതിയെ വലിച്ചിഴക്കരുത്; ബാലാവകാശ കമ്മീഷനോട് സുപ്രീം കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Sep, 2024 11:18 PM

കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ആക്ട്, 2005 പ്രകാരം കമ്മീഷന് നിയമം അനുസരിച്ച് അന്വേഷണം നടത്താനും നടപടിയെടുക്കാനും അധികാരമുണ്ടെന്നും സുപ്രീം കോടതി

NATIONAL



ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനെ വിമർശിച്ച് സുപ്രീം കോടതി. മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ജാർഖണ്ഡിലെ ഷെൽട്ടർ ഹോമുകൾ വഴി കുട്ടികളെ വിറ്റതായി ആരോപിക്കപ്പെടുന്ന കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിന് നൽകണമെന്ന കമ്മീഷന്റെ ഹർജിയിലാണ് കോടതിയുടെ വിമർശനം. എൻസിപിസിആറിന്റെ അജണ്ടയിൽ കോടതിയെ വലിച്ചിഴക്കരുതെന്ന് പറഞ്ഞ സുപ്രീം കോടതി ബാലാവകാശ സംഘടന സമർപ്പിച്ച ഹർജി തള്ളി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, നോങ്‌മൈകപം കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സുപ്രീംകോടതിയെ നിങ്ങളുടെ അജണ്ടയിലേക്ക് വലിച്ചിഴക്കരുത്. ഹർജിയിൽ എന്ത് തരത്തിലുള്ള ഇളവാണ് ആവശ്യപ്പെടുന്നത്. കോടതിക്ക് എങ്ങനെ അത്തരം നിർദേശങ്ങൾ നൽകാനാകും. ഹർജി തീർത്തും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് എന്നും ബെഞ്ച് പറഞ്ഞു. കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ആക്ട്, 2005 പ്രകാരം കമ്മീഷൻ നിയമം അനുസരിച്ച് അന്വേഷണം നടത്താനും നടപടിയെടുക്കാനും അധികാരമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

ALSO READ: എൻആർഐ ക്വാട്ട സമ്പ്രദായം തികഞ്ഞ വഞ്ചന, അത്തരം 'തട്ടിപ്പുകൾ' അവസാനിപ്പിക്കണം; സുപ്രീം കോടതി

ഭരണഘടനയുടെ ആർട്ടിക്കിൾ 23 പ്രകാരം മനുഷ്യക്കടത്ത് നിരോധിക്കാനുള്ള മൗലികാവകാശങ്ങൾ നടപ്പാക്കണമെന്ന് 2020ൽ സമർപ്പിച്ച ഹർജിയിൽ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ചിൽഡ്രൻസ് ഹോമുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അവരെ ഹർജിയിൽ കക്ഷികളാക്കിയിട്ടുണ്ടെന്നും കമ്മീഷൻ വാദിച്ചു. പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കാൻ ജാർഖണ്ഡ് സർക്കാർ ദയനീയമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഹർജിയിൽ കമ്മീഷൻ പറയുന്നു.

KERALA
ലൈംഗികാതിക്രമ പരാതി: മലയാളം സീരിയല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസ്
Also Read
user
Share This

Popular

KERALA
KERALA
പരിശീലകരും സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ 60 ലധികം പേര്‍ പീഡിപ്പിച്ചു; കായികതാരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍