ഐപിഎല്ലില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ 4000 റണ്‍ തികച്ച ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സൂര്യ കുമാര്‍ സ്വന്തമാക്കിയത്
ഐപിഎല്ലില്‍ 4000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. 2714 പന്തുകളിലാണ് സൂര്യകുമാര്‍ യാദവിന്റെ ഈ നേട്ടം. 2820 പന്തില്‍ നിന്നും 4000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കിയ കെ എല്‍ രാഹുലിന്റെ നേട്ടത്തെയാണ് താരം മറികടന്നത്.
ഐപിഎല്ലില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ 4000 റണ്‍ തികച്ച ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സൂര്യ കുമാര്‍ സ്വന്തമാക്കിയത്. വാങ്കഡേ സ്റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം കരസ്തമാക്കിയമാക്കിയത്.
ALSO READ: ലഖ്‌നൗവിനെ 54 റണ്ണുകള്‍ക്ക് തകര്‍ത്ത് മുംബൈ; തുടര്‍ച്ചയായ അഞ്ചാം വിജയം
ഐപിഎല്ലില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ ഈ റാങ്ക് സ്വന്തമാക്കിയത് എബി ഡി വില്ലിയേഴ്‌സും ക്രിസ് ഗെയ്‌ലുമാണ്. ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത് 2658 ബോളിലാണ്. ഇരുവര്‍ക്കും പിന്നിലായി മൂന്നാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവിന്റെ പേരുമുണ്ടാകും.
ലഖ്‌നൗവിനെതിരെ മത്സരത്തിനിറങ്ങുമ്പോള്‍ 4000 റണ്‍സ് തികയ്ക്കാന്‍ 33 റണ്‍സ് കൂടിയേ സൂര്യകുമാറിന് വേണ്ടിയിരുന്നുള്ളു. നാല് സിക്‌സറുകളും ഫോറുമാണ് ഇന്ന് താരത്തിന്റെ ഇന്നിങ്‌സ്. ഐപിഎല്ലില്‍ 150 സികസറുകള്‍ എന്ന മറ്റൊരു നേട്ടം കൂടി സൂര്യകുമാര്‍ ഇന്ന് കൈവരിച്ചിട്ടുണ്ട്.