മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി രേഖപ്പെടുത്തി കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.
താനൂരിൽ കുട്ടികൾ നാട് വിട്ട സംഭവത്തിൽ കുട്ടികൾക്ക് ഒപ്പം യാത്ര ചെയ്ത യുവാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി താനൂർ പൊലീസ്. എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബർ റഹീമിനെ (26) ആണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. കുട്ടികളെ തട്ടികൊണ്ട് പോകൽ,മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അക്ബർ റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈയിൽ നിന്ന് കണ്ടെത്തിയ കുട്ടികളെ താനൂർ പൊലീസ് ഇന്ന് ഉച്ചയോടെ താനൂരിൽ എത്തിച്ച് മൊഴിയെടുത്തു. മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി രേഖപ്പെടുത്തി കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.
ALSO READ: മലപ്പുറം താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവം: നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ
കഴിഞ്ഞ ബുധനാഴ്‌ചയാണ് മലപ്പുറം താനൂരിൽ നിന്നും ഇരുവരെയും കാണാതായത്. യാത്രയോടുള്ള താൽപ്പര്യം കൊണ്ടാണ് പെൺകുട്ടികൾ നാടുവിട്ടത്. മുംബൈ ലാസ്യ സലൂണിൽ രൂപമാറ്റം വരുത്താൻ മുടി സ്ട്രെയിറ്റ് ചെയ്യാനെത്തിയ കുട്ടികളെ സലൂണിലെ മലയാളി ജീവനക്കാരൻ തിരിച്ചറിഞ്ഞതാണ് കുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത്.