fbwpx
താനൂരിലെ പെണ്‍കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല; മലപ്പുറം സ്‌നേഹിതയിലേക്ക് മാറ്റി
logo

ന്യൂസ് ഡെസ്ക്

Posted : 09 Mar, 2025 07:11 AM

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയതിനു ശേഷമാണ് കുട്ടികളെ സ്‌നേഹിതയിലേക്ക് മാറ്റിയത്.

KERALA


താനൂരില്‍ നിന്ന് നാടുവിട്ട കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കിയ ശേഷമായിരിക്കും ബന്ധുക്കള്‍ക്കൊപ്പം വിടുക. കുട്ടികളെ റിഹാബിലിറ്റേഷന്‍ സെന്ററായ മലപ്പുറം സ്‌നേഹിതയിലേക്ക് മാറ്റി.

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയതിനു ശേഷമാണ് കുട്ടികളെ സ്‌നേഹിതയിലേക്ക് മാറ്റിയത്. പൊലീസും സിഡബ്ല്യൂസിയും കുട്ടികളുടെ മൊഴിയെടുത്തിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ രണ്ട് ദിവസത്തിനു ശേഷം കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും.


Also Read: താനൂരിൽ കുട്ടികൾ നാട് വിട്ട സംഭവം: ഒപ്പം യാത്ര ചെയ്ത യുവാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി


കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിനെ താനൂര്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീം (26) നെ ആണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടരല്‍, പോക്‌സോ വകുപ്പില്‍ ഉള്‍പ്പെടുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അക്ബര്‍ റഹീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുംബൈയില്‍ നിന്ന് കണ്ടെത്തിയ കുട്ടികളെ ഇന്നലെ ഉച്ചയോടെയാണ് താനൂര്‍ പൊലീസ് നാട്ടിലെത്തിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് മലപ്പുറം താനൂരില്‍ നിന്നും ഇരുവരെയും കാണാതായത്. യാത്രയോടുള്ള താല്‍പ്പര്യം കൊണ്ടാണ് പെണ്‍കുട്ടികള്‍ നാടുവിട്ടത്. മുംബൈ ലാസ്യ സലൂണില്‍ രൂപമാറ്റം വരുത്താന്‍ മുടി സ്‌ട്രെയിറ്റ് ചെയ്യാനെത്തിയ കുട്ടികളെ സലൂണിലെ മലയാളി ജീവനക്കാരന്‍ തിരിച്ചറിഞ്ഞതാണ് കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്.

KERALA
കുറവിലങ്ങാട് മധ്യവയസ്ക്കനെ കിണറ്റിൽ തള്ളിയിട്ട് ലഹരിക്ക് അടിമയായ യുവാവ്
Also Read
user
Share This

Popular

KERALA
NATIONAL
ശബരിമലയിൽ അയ്യനെ മതിവരുവോളം ദർശിക്കാം; അടുത്ത മാസപൂജ മുതൽ പുതിയ ക്രമീകരണങ്ങൾ