fbwpx
"കോൺഗ്രസിനകത്ത് ബിജെപിയുടെ സ്ലീപ്പർ സെല്ലുകളുണ്ട്, ശുദ്ധീകരണം നടത്തും"; ഗുജറാത്തിലെ പാർട്ടി നേതാക്കൾക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Mar, 2025 07:56 PM

ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് വിമതരായി പ്രവർത്തിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളെ പുറത്താക്കാൻ മടിക്കില്ലെന്നും രാഹുൽ പറഞ്ഞു.

NATIONAL


ഗുജറാത്തിലെ കോൺഗ്രസ് സംസ്ഥാന ഘടകത്തിനകത്ത് വലിയ ശുദ്ധീകരണ നടപടികൾക്ക് എഐസിസി ഒരുങ്ങുന്നതായി സൂചന. ഗുജറാത്തിലെ പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ചിലർ ബിജെപിയുടെ സ്ലീപ്പർ സെല്ലുകളാണെന്നും അത്തരക്കാർ എത്ര പേരാണെങ്കിലും രാഹുൽ ഗാന്ധി തുറന്നടിച്ചു. പാർട്ടിയിൽ അടിയന്തരമായി ശുദ്ധീകരണം നടക്കേണ്ടതുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി.



ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് വിമതരായി പ്രവർത്തിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളെ പുറത്താക്കാൻ മടിക്കില്ലെന്നും രാഹുൽ പറഞ്ഞു. ഗുജറാത്തിൽ പതിറ്റാണ്ടുകളായി ഭരണത്തിൽ തിരിച്ചെത്താൻ കോൺഗ്രസ് പാർട്ടിക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പാർട്ടിയെ ശുദ്ധീകരിക്കാൻ നാൽപ്പത് പേരെ വേണമെങ്കിലും കൂട്ടത്തോടെ പിരിച്ചുവിടാൻ മടിയില്ലെന്നും രാഹുൽ ഗാന്ധി അഹമ്മദാബാദിൽ ഒരു പരിപാടിയിൽ പാർട്ടി പ്രവർത്തകരോട് പറഞ്ഞു.


ALSO READ: പാതിരാ നിയമനം മര്യാദകേട്, മോദി സർക്കാർ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു: രാഹുൽ ഗാന്ധി


"നമുക്ക് ഗുജറാത്തിലെ ജനങ്ങളുമായി കൂടുതൽ അടുക്കണമെങ്കിൽ രണ്ട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആദ്യ ദൗത്യം വിശ്വസ്തരെയും വിമതരെയും തമ്മിൽ വേർതിരിക്കലാണ്. 10, 15, 20, 30, 40... അങ്ങനെ എത്ര പേരെ നീക്കം ചെയ്യേണ്ടിവന്നാലും നല്ലൊരു മാതൃക കാണിക്കാൻ ഞങ്ങൾ നിർബന്ധിതരാണ്. കോൺഗ്രസിനുള്ളിൽ നിന്ന് ബിജെപിക്ക് വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്നവരെ പുറത്ത് കൊണ്ടുവരണം. അത്തരക്കാർ ബിജെപിക്ക് വേണ്ടി പരസ്യമായി പ്രവർത്തിക്കാൻ തയ്യാറാകണം. നമുക്ക് അത്തരക്കാരെ കണ്ടെത്തണം. ഇക്കൂട്ടർക്ക് ബിജെപിയിലും ഇടമുണ്ടാകുമെന്ന് കരുതേണ്ട. അവർ നിങ്ങളെയും പുറത്താക്കുമെന്നുറപ്പാണ്," രാഹുൽ ഗാന്ധി പറഞ്ഞു.

KERALA
'ചതിവ്, വഞ്ചന, അവഹേളനം'; CPIM സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി മുന്‍ MLA
Also Read
user
Share This

Popular

CHAMPIONS TROPHY 2025
KERALA
India vs New Zealand LIVE | കിവികളെ എറിഞ്ഞിട്ട് സ്പിന്നർമാർ; ഇന്ത്യക്ക് 252 റൺസ് വിജയലക്ഷ്യം