fbwpx
കൊയിലാണ്ടിയിൽ ആനകളിടഞ്ഞ സംഭവം; മൂന്ന് പേർ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Feb, 2025 11:34 PM

കുറുവങ്ങാട് സ്വദേശികളായ ലീല (85), അമ്മുക്കുട്ടി (85), രാജൻ വടക്കായി എന്നിവരാണ് അപകടത്തിൽ മരിച്ചത്

KERALA


കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നു പേർ മരണപ്പെട്ട സംഭവം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണപ്പെട്ടവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി എം.വി. ഗോവിന്ദന്‍ അറിയിച്ചു. 


കുറുവങ്ങാട് സ്വദേശികളായ ലീല (85), അമ്മുക്കുട്ടി (85), രാജൻ വടക്കായി എന്നിവരാണ് അപകടത്തിൽ മരിച്ചത്. മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിലാണ് ആനയിടഞ്ഞത്. സംഭവത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 12 പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒരു കുട്ടിയും ചികിത്സയിലുണ്ട്. രണ്ട് പേർക്ക് സാരമായി പരിക്കുണ്ടെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സജീദ് കുമാർ അറിയിച്ചു. ഇവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നാളെ രാവിലെ എട്ട് മണിയോടെ നടക്കും.


Also Read: ഉത്സവപറമ്പിലെ സ്ഥല പരിമിതി കൂടുതല്‍ അപകടത്തിന് ഇടയാക്കി; കൊയിലാണ്ടിയിൽ ഇടഞ്ഞ ആനകൾ കമ്മിറ്റി ഓഫീസും തകര്‍ത്തു


ക്ഷേത്രത്തിന് സമീപം ആനകള്‍ എത്തിയപ്പോള്‍ പടക്കം പൊട്ടിച്ചതാണ് ഇടയാനുള്ള കാരണമെന്നാണ് പ്രാഥമിക വിവരം. ഇതിനെ തുടർന്ന് ഇടഞ്ഞ ആന തൊട്ടു മുന്‍പിലുള്ള ആനയെ കുത്തി. തുടര്‍ന്ന് രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു. ഗുരുവായൂരിൽ നിന്നെത്തിച്ച ഗോകുൽ, പീതാംബരൻ എന്നീ ആനകളാണ് ഇടഞ്ഞത്.


Also Read: കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു, മൂന്ന് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്


സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. സോഷ്യൽ ഫോറസ്റ്ററി അസിസ്റ്റൻറ് കൺസർവേറ്റർ സത്യപ്രഭയുടെ നേതൃത്വത്തിൽ ആന പാപ്പാൻമാരുടെ മൊഴി എടുത്തു. ദുഃഖാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ 17,18,25,26,27,28,29,30,31 എന്നീ വാര്‍ഡുകളില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടും ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സോഷ്യല്‍ ഫോറസ്ട്രി) യോടും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.

Also Read
user
Share This

Popular

KERALA
KERALA
കൊയിലാണ്ടിയിൽ ആനകളിടഞ്ഞ സംഭവം; മൂന്ന് പേർ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി