കലോത്സവത്തിന് നാളെ ഒരു ദിവസം മാത്രം ശേഷിക്കെ വീറും വാശിയും കനക്കുകയാണ്
63-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ നാലാം ദിനം അവസാനിക്കാറാവുമ്പോള്‍ തൃശൂരും കണ്ണൂരും കടുത്ത മത്സരത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ആയിരുന്നു മുന്നില്‍ നിന്നിരുന്നതെങ്കില്‍ ഇന്ന് രണ്ട് പോയിന്റുകള്‍ക്ക് ഒന്നാം സ്ഥാനത്ത് തൃശൂര്‍ ആണ്. 950 പോയിന്റുകളുമായാണ് ഇതുവരെ തൃശൂര്‍ നേടിയിരിക്കുന്നത്. 948 പോയിന്റുകളാണ് രണ്ടാം സ്ഥാനത്തുള്ള കണ്ണൂരിന്റെ പോയിന്റ് നില.
946 പോയിന്റുകളുമായി തൊട്ടു പിന്നില്‍ പാലക്കാട് ജില്ലയുണ്ട്. 944 പോയിന്റ് നേടി കോഴിക്കോട് നാലാം സ്ഥാനത്തുമുണ്ട്. 921 പോയിന്റുമായി മലപ്പുറം ജില്ലയാണ് അഞ്ചാം സ്ഥാനത്തുള്ളത്.
എറണാകുളം ജില്ല 915 പോയിന്റുകള്‍ നേടി ആറാം സ്ഥാനത്താണ്. കൊല്ലം 906 പോയിന്റുകള്‍ നേടി ജില്ല തൊട്ടു പിന്നിലുണ്ട്. കലോത്സവത്തിന് ആതിഥ്യമരുളുന്ന തിരുവനന്തപുരം എട്ടാം സ്ഥാനത്താണ്. 900 പോയിന്റുകളാണ് തിരുവനന്തപുരം ഇതുവരെ നേടിയത്.
ALSO READ: കാഴ്ച നഷ്ടപ്പെട്ട അച്ഛന്റെ കണ്ണാകുന്ന മക്കള്‍; കലോത്സവം കാണാനെത്തിയ ജയരാജൻ മാഷ്
ആലപ്പുഴ 894 പോയിന്റുകളുമായി ഒന്‍പതാം സ്ഥാനത്തും കോട്ടയം 868 പോയിന്റുകളുമായി പത്താം സ്ഥാനത്തും കാസര്‍ഗോഡ് 861 പോയിന്റുകളുമായി 11-ാം സ്ഥാനത്തുമാണ്. പിന്നില്‍ 857 പോയിന്റുകളുമായി വയനാടും 13-ാം സ്ഥാനത്ത് 792 പോയിന്റുകളുമായി പത്തനംതിട്ടയുമുണ്ട്. 772 പോയിന്റുമായി ഇടുക്കിയാണ് ഏറ്റവും അവസാനമുള്ള ജില്ല.
സ്‌കൂളിന്റെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കണ്ടറി സ്‌കൂളാണ്. 161 പോയിന്റുകളുമായാണ് മുന്നില്‍ നില്‍ക്കുന്നത്. തിരുവനന്തപുരം വഴുതക്കാട് കാര്‍മെല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആണ് രണ്ടാം സ്ഥാനത്ത്. 106 പോയിന്റുകളാണ് സ്‌കൂള്‍ ഇതുവരെ നേടിയത്. 101 പോയിന്റുകളുമായി വയനാട് മാനന്തവാടി എംജിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തും 99 പോയിന്റുകളുമായി പത്തനംതിട്ട കിടങ്ങണ്ണൂര്‍ എസ് വി ജി വി എച്ച് എസ് എസ് നാലാം സ്ഥാനത്തുമുണ്ട്. 96 പോയിന്റുകളുമായി കുമാരമംഗലം എംകെഎന്‍എംഎച്ച്എസ് അഞ്ചാം സ്ഥാനത്തുമുണ്ട്.
ALSO READ: വിശന്നപ്പോള്‍ ഒന്ന് ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതാണ്; ഇവിടെയുണ്ട് കലോത്സവ നഗരിയിലെ ഒരു വെറൈറ്റി കോംബോ
ജനപ്രിയ ഇനങ്ങളായ നാടന്‍ പാട്ടും വട്ടപ്പാട്ടും കഥാപ്രസംഗവും ഇന്ന് അരങ്ങിലെത്തിയിരുന്നു. കലോത്സവത്തിന് നാളെ ഒരു ദിവസം മാത്രം ശേഷിക്കെ വീറും വാശിയും കനക്കുകയാണ്