fbwpx
പഞ്ചാരക്കൊല്ലി കടുവാ ദൗത്യം; ഇന്ന് അഞ്ച് ഇടത്ത് 48 മണിക്കൂർ കർഫ്യൂ
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Jan, 2025 08:47 AM

കടുവസാന്നിധ്യമുള്ള പ്രദേശങ്ങളായ പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ്, മൂന്നു റോഡ് ഭാഗം, മണിയം കുന്ന് ഭാഗങ്ങളിൽ ഇന്ന് മുതൽ 48 മണിക്കൂർ കർഫ്യൂ പ്രഖാപിച്ചിട്ടുണ്ട്

KERALA


വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ദൗത്യം ഇന്ന് മുതൽ ആരംഭിക്കും. കടുവയെ വെടിവെച്ചുക്കൊല്ലാൻ സജീവമായി വനംവകുപ്പ്. 80 അംഗ ആർആർടി 10 സംഘങ്ങളായി കടുവയെ പിടികൂടാൻ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കും. കടുവസാന്നിധ്യമുള്ള പ്രദേശങ്ങളായ പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ്, മൂന്നു റോഡ് ഭാഗം, മണിയം കുന്ന് ഭാഗങ്ങളിൽ ഇന്ന് മുതൽ 48 മണിക്കൂർ കർഫ്യൂ പ്രഖാപിച്ചിട്ടുണ്ട്.

ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ തുറക്കരുതെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കർഫ്യൂ ഏർപ്പെടുത്തിയിരിയ്ക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കർഫ്യൂ പ്രഖ്യാപിച്ച ഡിവിഷനുകളിൽ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾ ജനുവരി 27, 28 തിയതികളിൽ സ്കൂളുകളിൽ ഹാജരാകേണ്ടതില്ലെന്നും അറിയിപ്പുണ്ട്. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾക്കായി വാഹനസൗകര്യം ഏർപ്പെടുത്തും. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണമെന്നും മുന്നറിയിപ്പുണ്ട്. .


ALSO READ: 'പഞ്ചാരക്കൊല്ലിയിലേത് നരഭോജി കടുവ, വെടിവെച്ച് കൊല്ലാം'; ഉത്തരവ് പുറത്തിറക്കി


വയനാട് പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ കൊന്ന കടുവയെ നരഭോജിയെന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കാൻ കഴി‍ഞ്ഞ​ദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. കടുവയെ വെടിവച്ച് കൊല്ലാനുള്ള എസ്ഒപിയുടെ ആദ്യപടിയാണ് നരഭോജിയായി പ്രഖ്യാപിച്ചുള്ള ഉത്തരവിറക്കൽ. സംസ്ഥാനത്ത് ആദ്യമായാണ് അസാധാരണമായ ഈ പ്രഖ്യാപനം.

തുടർച്ചയായി ആക്രമണം വന്നതിനാലാണ് നരഭോജി കടുവ എന്ന പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീയെ കൊലപ്പെടുത്തിയ കടുവ തന്നെ ആണ് ആർആർടി ഉദ്യോഗസ്ഥനെയും ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു. ദൗത്യത്തിനിറങ്ങിയ RRT അംഗത്തിന് നേരെ കടുവ ചാടിവീണത്. കടുവയുടെ നഖം കൊണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജയസൂര്യയുടെ വലത് കൈക്ക് പരിക്കേറ്റിരുന്നു. ഷീൽഡ് കൊണ്ട് പ്രതിരോധിച്ചതോടെയാണ് കടുവ ഓടിമറഞ്ഞത്.

KERALA
കൊച്ചിയിൽ വർക്‌ഷോപ്പിന് തീ പിടിച്ചു; വാഹനങ്ങളെല്ലാം കത്തി നശിച്ചു
Also Read
user
Share This

Popular

KERALA
KERALA
കൊച്ചിയിൽ വർക്‌ഷോപ്പിന് തീ പിടിച്ചു; വാഹനങ്ങളെല്ലാം കത്തി നശിച്ചു