ബേഡകം പൊലീസ് സ്റ്റേഷനിലെ സിപിഒ സൂരജ്, ബിംബുങ്കാൽ സ്വദേശി സതീഷ് എന്നിവർക്കാണ് വെട്ടേറ്റത്
കാസർഗോഡ് പൊലീസ് ഉദ്യോഗസ്ഥന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് വെട്ടേറ്റു. ബേഡകം പൊലീസ് സ്റ്റേഷനിലെ സിപിഒ സൂരജ്, ബിംബുങ്കാൽ സ്വദേശി സതീഷ് എന്നിവർക്കാണ് വെട്ടേറ്റത്.
ALSO READ: വളർത്തുനായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലി തർക്കം; തൃശൂരിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്തി
ഗുരുതരമായി പരിക്കേറ്റ സതീശിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സിപിഒ സൂരജിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരത്തുംങ്കാൽ കുറത്തികുണ്ടിലെ യുവാക്കൾ ആണ് ആക്രമണം നടത്തിയത്. രക്ഷപ്പെട്ട പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്.