വിദേശ പങ്കാളിത്തത്തോടെ വിദ്യാഭ്യാസ രംഗത്ത് അഞ്ച് എഐ കേന്ദ്രങ്ങള്‍ സ്ഥാപിക്കും
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍ജന്‍സിനായി പ്രഖ്യാപിച്ചത് 500 കോടി. വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാങ്കേതിക നവീകരണം എന്നിവയോടൊപ്പം ഉന്നത വിദ്യാഭ്യാസരംഗത്തെ നിര്‍മ്മിത ബുദ്ധി വ്യാപനത്തിനും ഊന്നല്‍ നല്‍കിയാണ് നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം.
വിദേശ പങ്കാളിത്തത്തോടെ വിദ്യാഭ്യാസ രംഗത്ത് അഞ്ച് എഐ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസത്തില്‍ നിര്‍മിത ബുദ്ധി ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് കഴിഞ്ഞ ദിവസം സാമ്പത്തിക സര്‍വേയില്‍ ധനമന്ത്രി ഊന്നിപ്പറഞ്ഞിരുന്ാനു. ഇതിനു പിന്നാലെയാണ് ബജറ്റ് പ്രഖ്യാപനം.
വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാങ്കേതിക നവീകരണം എന്നിവയോടൊപ്പം ഉന്നത വിദ്യാഭ്യാസരംഗത്തെ നിര്‍മ്മിത ബുദ്ധി വ്യാപനത്തിനും ഊന്നല്‍ നല്‍കിയുള്ളതാണ് ബജറ്റ് പ്രഖ്യാപനം. ഡീപ്‌സീക്കിന്റെ ആര്‍1, ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി എന്നിവയ്ക്ക് സമാനമായി നിര്‍മിത ബുദ്ധി മോഡലുകള്‍ വികസിപ്പിച്ചു കൊണ്ട് എഐ രംഗത്തേക്ക് ചുവടുവെക്കാനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് നിര്‍മിക്കുന്ന അടിസ്ഥാന മോഡലുകള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച എഐ ടെക്‌നോളജികളുമായി മത്സരിക്കാനുള്ള ശേഷിയുണ്ടെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യക്ക് ലോകോത്തര നിലവാരത്തിലുള്ള എഐ മോഡല്‍ ലഭിക്കുമെന്നുമാണ് കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ALSO READ: കണ്ണുനട്ട് കാത്തിരുന്നിട്ടും കേരളത്തിന് വട്ടപ്പൂജ്യം; വയനാട് ദുരന്തവും പരിഗണിച്ചില്ല
അക്കാദമിക്, ഗവേഷണ രംഗത്ത് എഐ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ് നിര്‍മല സീതാരാമന്റെ പ്രഖ്യാപനം. സാങ്കേതിക ഗവേഷണത്തിന് 10,000 ഫെലോഷിപ്പുകള്‍ നല്‍കും.
ഉന്നത വിദ്യാഭ്യാസ മേഖലയിലും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014 ന് ശേഷം സ്ഥാപിതമായ പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് ഐഐടികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിക്ഷേപം നല്‍കും.
അടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ 10,000 അധിക സീറ്റുകള്‍ ഉള്‍പ്പെടുത്തും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ സീറ്റുകളുടെ 75,000 ആയി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.