കേസിൽ പ്രതികൾക്കായുള്ള തിരച്ചിൽ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു
ഭർത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് 36 കാരിയായ യുവതി യാചകനൊപ്പം പോയി എന്ന് പരാതി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. രാജേശ്വരി എന്ന യുവതിയാണ് യാചകനൊപ്പം പോയത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 87 പ്രകാരം ഭർത്താവ് രാജു നൽകിയ തട്ടിക്കൊണ്ടുപോകല്‍ പരാതിയില്‍ അന്വേഷണം നടത്തി യുവതിയെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കേസിൽ പ്രതികൾക്കായുള്ള തിരച്ചിൽ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
ഹർദോയിയിലെ ഹർപാൽപൂർ ഏരിയയിലാണ് ഭാര്യ രാജേശ്വരിക്കും ആറ് കുട്ടികൾക്കുമൊപ്പം താൻ താമസിക്കുന്നതെന്നാണ് 45 കാരനായ രാജു പരാതിയിൽ പറയുന്നത്. നാൽപ്പത്തഞ്ചുകാരനായ നാൻഹെ പണ്ഡിറ്റ് പലപ്പോഴും ഇവിടെ ഭിക്ഷ യാചിക്കാൻ വരാറുണ്ടെന്നും പരാതിയിൽ പറയുന്നു. നാൻഹെ പണ്ഡിറ്റ് പലപ്പോഴും രാജേശ്വരിയുമായി ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ഇരുവരും ഫോണിൽ സംസാരിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു.
ALSO READ: ബലാത്സംഗക്കേസ് പ്രതിയും ആൾദൈവവുമായ അസാറാം ബാപ്പുവിന് ജാമ്യം
ജനുവരി മൂന്നിന് ഉച്ചയോടെയാണ് രാജേശ്വരി വീട്ടിൽ നിന്നും പോയത്. വസ്ത്രങ്ങളും പച്ചക്കറികളും വാങ്ങാൻ മാർക്കറ്റിലേക്ക് പോകുകയാണെന്നായിരുന്നു രാജേശ്വരി പറഞ്ഞത്. വീട്ടിൽ തിരിച്ചെത്താതായതോടെ ഇവർക്കായി എല്ലായിടത്തും അന്വേഷണം നടത്തിയെന്നും എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും രാജു പറയുന്നു. എരുമയെ വിറ്റ് കിട്ടിയ പണവും രാജേശ്വരി കൊണ്ടുപോയിട്ടുണ്ട്. നാൻഹെ പണ്ഡിറ്റ് ആണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും രാജു പൊലീസിനോട് പറഞ്ഞു.
ബിഎൻഎസ് സെക്ഷൻ 87 പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാൻഹെ പണ്ഡിറ്റിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി വരികയാണെന്നും മുതിർന്ന പൊലീസ് ഓഫീസർ ശിൽപ കുമാരി വ്യക്തമാക്കി.