ഈ മാസം ആദ്യവാരമാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു
യുഎസ് ട്രഷറി വകുപ്പിലെ വിവരങ്ങൾ ചോർന്നതിന് പിന്നിൽ ചൈനീസ് ഹാക്കർമാരെന്ന ആരോപണവുമായി അമേരിക്ക. ചില ഓഫീസ് രേഖകളിലേക്കും ജീവനക്കാരുടെ കമ്പ്യൂട്ടർ സംവിധാനങ്ങളിലേക്കും ഹാക്കർമാർ പ്രവേശിച്ചുവെന്നും യു.എസ് ഉദ്യോഗസ്ഥർ ആരോപിച്ചു. ഈ മാസം ആദ്യവാരമാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെന്ന് ഉദ്യോഗസ്ഥരിൽ നിന്നും ലഭ്യമാകുന്ന വിവരം.
വലിയ തോതിലുള്ള ഹാക്കിങ്ങാണ് നടന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപണം ഉന്നയിച്ചു. എഫ്ബിഐയുമായുമായും, മറ്റ് ഏജൻസികളുമായും ചേർന്ന് ഹാക്കിങ്ങിൻ്റെ ആഘാതത്തെ കുറിച്ച് അന്വേഷിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് യുഎസ് ഏജൻസി അറിയിച്ചു. എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞു കൊണ്ട് ചൈന രംഗത്തെത്തി. ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ചൈനീസ് വക്താവ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.