fbwpx
പരീക്ഷകളിൽ ജയിക്കാത്ത വിദ്യാർഥികൾക്ക് സ്ഥാനക്കയറ്റം നൽകില്ലെന്ന് കേന്ദ്രം; കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക സർക്കാർ നയമല്ല: വി.ശിവൻകുട്ടി
logo

ന്യൂസ് ഡെസ്ക്

Posted : 24 Dec, 2024 06:17 PM

കേരള സർക്കാരിൻ്റേത് എല്ലാ കുട്ടികളെയും ചേർത്ത് നിർത്തുന്ന നയമാണ്. കേന്ദ്ര വിജ്ഞാപനം കുട്ടികളുടെ പക്ഷത്തു നിന്നു മാത്രമേ പരിഗണിക്കൂവെന്നും വി. ശിവൻകുട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കി

KERALA


വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര ഭേദഗതിക്കെതിരെ മന്ത്രി വി.ശിവൻകുട്ടി. കേരള സർക്കാരിൻ്റേത് എല്ലാ കുട്ടികളെയും ചേർത്ത് നിർത്തുന്ന നയമാണ്. കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക സർക്കാർ നയമല്ലെന്നും, കേന്ദ്ര വിജ്ഞാപനം കുട്ടികളുടെ പക്ഷത്തു നിന്നു മാത്രമേ പരിഗണിക്കൂവെന്നും വി. ശിവൻകുട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കി.


കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ, സർക്കാർ സ്കൂളുകളിൽ വർഷാവസാന പരീക്ഷകളിൽ ജയിക്കാത്ത വിദ്യാർഥികൾക്ക് സ്ഥാനക്കയറ്റം നൽകുന്ന സമ്പ്രദായം ഒഴിവാക്കണമെന്ന നിർദേശം പുറപ്പെടുവിച്ചത്.കേന്ദ്ര സർക്കാരിന് കീഴിലുള്ള പൊതുവിദ്യാലയങ്ങളിലെ 5 മുതൽ 8 വരെ ക്ലാസുകളിലെ ഓൾ പാസ് സമ്പ്രദായമാണ് ഒഴിവാക്കുന്നത്. പരാജയപ്പെടുന്ന വിദ്യാർഥികൾക്ക് അധിക പരിശീലനം നൽകുന്നതിനും ഫലം വന്ന് രണ്ട് മാസത്തിനുള്ളിൽ വീണ്ടും പരീക്ഷ എഴുതാനും അവസരം നൽകുമെന്നും സർക്കാർ അറിയിച്ചു.


ALSO READവർഷാവസാന പരീക്ഷകളിൽ വിജയിക്കാത്തവർക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റമില്ല; ഓൾ പാസ് ഒഴിവാക്കി കേന്ദ്ര സർക്കാർ


അതേസമയം, പുനഃപരീക്ഷയിലും പരാജയപ്പെട്ടാൽ ക്ലാസ് കയറ്റം അനുവദിക്കില്ല. എന്നാൽ വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു സ്‌കൂളിനും ഒരു കുട്ടിയെയും പുറത്താക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. 16 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനോടകം തന്നെ പരീക്ഷ നടത്തി തോൽപ്പിക്കൽ നടത്തിവരുന്നുണ്ട്.


പുനർ പരീക്ഷയിലും തോൽക്കുന്ന വിദ്യാർഥികൾ 5, 8 ക്ലാസുകളിൽ ആ വർഷം വീണ്ടും പഠനം തുടരേണ്ടി വരും. ഈ കാലയളവിൽ അധ്യാപകർ ഈ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പ്രത്യേക ഗൈഡൻസ് നൽകണം. അധ്യാപകർ കുട്ടികളുടെ പഠന കാലയളവിൽ വരുന്ന വലിയ ഇടവേളകൾക്ക് പിന്നിലെ കാരണം അന്വേഷിക്കുകയും വിലയിരുത്തകയും വേണമെന്നുമാണ് കേന്ദ്രസർക്കാരിൻ്റെ നിർദേശം.


WORLD
പുതിയ ഭരണാധികാരികൾ സ്ത്രീകളുടെ അവകാശങ്ങളെ ബഹുമാനിക്കണം; തുല്യാവകാശങ്ങൾക്ക് വേണ്ടി പ്രതിഷേധവുമായി സിറിയൻ സ്ത്രീകൾ
Also Read
user
Share This

Popular

KERALA
NATIONAL
ക്രിസ്‌മസ് ദിനത്തിലും സംഘർഷം; കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്