പരിപാടിയുടെ പോസ്റ്റർ തന്നെ സംബന്ധിച്ച് ബാല്യത്തിന്‍റെ ഓർമ്മകൾ കൂടി ഉണർത്തുന്നതായിരുന്നു എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി പോസ്റ്റർ പങ്കിട്ടത്
ഹാസ്യ ചക്രവർത്തി അടൂർ ഭാസിയുടെ 35-ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട സിനിമാ പ്രേക്ഷക കൂട്ടായ്മ പങ്കുവെച്ച പോസ്റ്റർ പങ്കിട്ട് മന്ത്രി വീണാ ജോർജ്. മന്ത്രിക്ക് മൂന്ന് വയസ് പ്രായമുള്ളപ്പോൾ അടൂർ ഭാസിയോടൊപ്പം എടുത്ത ചിത്രമായിരുന്നു പത്തനംതിട്ട സിനിമാ പ്രേക്ഷക കൂട്ടായ്മ അനുസ്മരണ സമ്മേളനത്തിനായുള്ള പോസ്റ്ററിൽ ഉപയോഗിച്ചത്. പരിപാടിയുടെ പോസ്റ്റർ തന്നെ സംബന്ധിച്ച് ബാല്യത്തിന്‍റെ ഓർമ്മകൾ കൂടി ഉണർത്തുന്നതായിരുന്നു എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി പോസ്റ്റർ പങ്കിട്ടത്. തന്‍റെ അച്ചാച്ചന് അടൂര്‍ ഭാസിയുമായി ഒരു ആത്മ ബന്ധമുണ്ടായിരുന്നുവെന്നും, ഫോട്ടോ എടുക്കുമ്പോൾ തനിക്ക് മൂന്ന് വയസ് മാത്രം പ്രായമാണ് ഉണ്ടായിരുന്നത് എന്നും വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂണരൂപം:
അതുല്യ പ്രതിഭ അടൂർ ഭാസിയുടെ 35-ാം ചരമ വാർഷികമാണ് ഇന്ന്. അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരപൂര്‍വം അഞ്ജലി അര്‍പ്പിക്കുന്നു. പത്തനംതിട്ടയിൽ ഇന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയുടെ പോസ്റ്റർ എന്നെ സംബന്ധിച്ച് ബാല്യത്തിന്‍റെ ഓർമ്മകൾ കൂടി ഉണർത്തുന്നതായിരുന്നു. എന്‍റെ അച്ചാച്ചന് (അച്ഛന്‍) ശ്രീ. അടൂര്‍ ഭാസിയുമായി (ഭാസണ്ണന്‍) ഒരു ആത്മ ബന്ധമുണ്ടായിരുന്നു. ഈ ഫോട്ടോ എടുക്കുമ്പോള്‍ എനിക്ക് 3 വയസ് പ്രായം. ബാല്യത്തിന്‍റെ ഓര്‍മ്മകള്‍ കൂടി ഉണര്‍ത്തിയ പത്തനംതിട്ട സിനിമാ പ്രേക്ഷക കൂട്ടായ്മയ്ക്ക് നന്ദി.