വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ശനിയാഴ്ച രാവിലെ 10 വരെ നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളില്‍ കുടിവെള്ളവിതരണം തടസപ്പെടും
സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പണികള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ശനിയാഴ്ച രാവിലെ 10 വരെ തിരുവനന്തപുരം നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളില്‍ കുടിവെള്ളവിതരണം തടസപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
പഴക്കമേറിയ 450 എംഎം കാസറ്റ് അയണ്‍ പൈപ്പ്ലൈന്‍ ഡി കമ്മീഷന്‍ ചെയ്യല്‍, ജനറല്‍ ആശുപത്രി- വഞ്ചിയൂര്‍ റോഡില്‍ 300 എംഎം ഡിഐ പൈപ്പ്, മെയിന്‍ റോഡിലെ 500 എംഎം കാസ്റ്റ് അയണ്‍ പൈപ്പുമായി ബന്ധിപ്പിക്കല്‍, ജനറല്‍ ആശുപത്രിയിലേക്കുള്ള വിതരണം മെച്ചപ്പെടുത്തല്‍ എന്നീ പ്രവൃത്തികള്‍ നടത്തുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്.
ജലവിതരണം തടസപ്പെടുന്ന സ്ഥലങ്ങള്‍
വെള്ളയമ്പലം , ശാസ്തമംഗലം , കവടിയാര്‍ , പൈപ്പിന്മൂട് ,ഊളന്‍പാറ, നന്തന്‍കോഡ് , ജവഹര്‍നഗര്‍, ആല്‍ത്തറ, സിഎസ്എം നഗര്‍ പ്രദേശങ്ങള്‍, വഴുതക്കാട് , കോട്ടണ്‍ഹില്‍, ഡിപിഐ ജംഗ്ഷന്റെ സമീപപ്രദേശങ്ങള്‍, ഇടപ്പഴഞ്ഞി, കെ. അനിരുദ്ധന്‍ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല, പാളയം, സ്റ്റാച്യു, എം.ജി. റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എകെജി സെന്റററിനു സമീപപ്രദേശങ്ങള്‍, പിഎംജി, ലോ കോളേജ്, കുന്നുകുഴി, ജനറല്‍ ഹോസ്പിറ്റല്‍, തമ്പുരാന്‍മുക്ക്, വഞ്ചിയൂര്‍, ഋഷിമംഗലം, ചിറകുളം , പാറ്റൂര്‍, കുമാരപുരം, അണമുഖം, കണ്ണമ്മൂല, തേക്കുംമൂട് , പൊട്ടക്കുഴി , മുറിഞ്ഞപാലം , പൂന്തി റോഡ് , നാലുമുക്ക് , ഒരുവാതില്‍ക്കോട്ട , ആനയറ , കടകംപള്ളി , കരിക്കകം , വെണ്‍പാലവട്ടം , പേട്ട, പാല്‍ക്കുളങ്ങര, പെരുന്താന്നി ,ചാക്ക, ഓള്‍ സൈന്റ്‌സ്, ശംഖുമുഖം, വേളി , പൗണ്ട് കടവ് , സൗത്ത് തുമ്പ.