പി ആർ ഏജൻസിയെ തള്ളിപറയാൻ മുഖ്യമന്ത്രിയെ വെല്ലു വിളിക്കുന്നുവെന്നും സതീശൻ പറഞ്ഞു
മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തോട് പറഞ്ഞ വാക്കുകൾ സംസ്ഥാന താത്പര്യങ്ങൾക്ക് എതിരാണെന്നും ഇന്നലെ തന്നെ എന്താണ് നിഷേധിക്കാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിവാദ ഭാഗങ്ങൾ ഇൻ്റർവ്യൂവിൽ പറയാതെ പി ആർ ഏജൻസിയെ കൊണ്ട് എഴുതി കൊടുപ്പിക്കുയാണ് ചെയ്തത്. ഇൻ്റർവ്യൂ നടക്കുമ്പോൾ പി ആർ ഏജൻസിയുടെ ആളുകൾ കൂടെ നിൽക്കുന്നുണ്ടായിരുന്നു.മുഖ്യമന്ത്രി ഇതുവരെയും പി ആർ ഏജൻസിയെ തള്ളി പറഞ്ഞിട്ടില്ല.
മുഖ്യമന്ത്രിക്ക് ഒരു മീഡിയ വിഭാഗം തന്നെയുള്ളപ്പോൾ എന്തിനാണ് പുറത്തുനിന്നൊരു ഏജൻസിയെന്നും വി.ഡി സതീശൻ ചോദിച്ചു. പി ആർ ഏജൻസിയെ തള്ളിപറയാൻ മുഖ്യമന്ത്രിയെ വെല്ലു വിളിക്കുന്നുവെന്നും സതീശൻ പറഞ്ഞു.
ഡൽഹിയിൽ എത്തിയാൽ ആരെല്ലാമാണ് മുഖ്യമന്ത്രിയുടെ കൂടെയെന്നും വി.ഡി സതീശൻ ചോദിച്ചു. ആരൊക്കെയാണ് ഉപജാപക സംഘം? എല്ലാം പുറത്തു വരേണ്ടതുണ്ടെന്നും വി.ഡി സതീശൻ വ്യക്തമാക്കി. എല്ലാ ഏകാധിപതികളെയും ഭരിക്കുന്നത് ഭയമാണ്. ഇപ്പോൾ മുഖ്യമന്ത്രിയെ ഭരിക്കുന്നതും ഭയമാണ്. അപകടം മനസ്സിലായപ്പോൾ മുഖ്യമന്ത്രി വീണിടത്തു കിടന്നു ഉരുളുകയാണ്.
മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ഏജൻസി എഴുതികൊടുത്ത കാര്യങ്ങൾ ഇപ്പോൾ എങ്ങനെ നിഷേധിക്കാനാകുമെന്നും സതീശൻ ചോദിച്ചു.