ഈ മാസം 23ന് ആശുപത്രിക്ക് മുന്നില്‍ ബഹുജന പ്രക്ഷോഭം നടത്താൻ തീരുമാനിച്ചതായും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു
കോഴിക്കോട് ഉള്ളിയേരിയില്‍ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കുടുംബം. അത്തോളി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ നരഹത്യക്ക് കേസെടുക്കണം എന്നാവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭം നടത്തുമെന്നും മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു.
READ MORE: നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
സെപ്റ്റംബര്‍ 13 നാണ് കോഴിക്കോട് എകലൂർ സ്വദേശി വിവേകിൻ്റെ ഭാര്യ അശ്വതി ചികിത്സയിലിരിക്കെ മരിച്ചത്. ചികിത്സാ പിഴവു കൊണ്ടാണ് അശ്വതി മരിച്ചതെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. അശ്വതിയെ ചികിത്സിച്ചതില്‍ അപാകതയുണ്ടെന്ന് ആരോപിക്കപ്പെട്ട ഡോക്ടറെ പുറത്താക്കണം, ഡിഎംഒയുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം, ലേബര്‍ റൂമിന് മുമ്പിലെ സിസിടിവി പരിശോധിക്കണം, മാനേജ്‌മെൻ്റിൻ്റെ ഭാഗത്ത് നിന്നുള്ള അപാകത പരിശോധിക്കണം എന്നിവയാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യങ്ങൾ.
READ MORE: മരുന്ന് വിതരണം നിലച്ചിട്ട് രണ്ട് മാസം; കോഴിക്കോട് മെഡിക്കൽ കോളേജിൽ കാൻസർ രോഗികൾ ദുരിതത്തിൽ
മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കും. ഈ മാസം 23 ന് ആശുപത്രിക്ക് മുന്നില്‍ ബഹുജന പ്രക്ഷോഭം നടത്താൻ തീരുമാനിച്ചതായും ആക്ഷന്‍ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.