fbwpx
കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവ് ജീവനൊടുക്കിയ സംഭവം: രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
logo

ന്യൂസ് ഡെസ്ക്

Posted : 05 Apr, 2025 04:08 PM

എഎസ്ഐ ദീപ , സിവിൽ പൊലീസ് ഓഫീസർ ശ്രീജിത് എന്നിവർക്കാണ് സസ്പെൻഷൻ

KERALA

വയനാട് കൽപ്പറ്റ പൊലീസ് സ്റ്റേഷൻ ശുചിമുറിയിൽ ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എഎസ്ഐ ദീപ , സിവിൽ പൊലീസ് ഓഫീസർ ശ്രീജിത് എന്നിവർക്കാണ് സസ്പെൻഷൻ. ജാഗ്രതക്കുറവ് ഉണ്ടായതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

ഉത്തര മേഖല റേഞ്ച് ഐജിയുടെ നിർദേശാനുസരണം ആണ് സസ്പെൻഷൻ. ജിഡി ചാർജുള്ള ഉദ്യോഗസ്ഥ, സിവിൽ പൊലീസ് ഓഫീസർ എന്നിവർക്ക് ജാഗ്രതക്കുറവ് ഉണ്ടായതാണ് യുവാവ് ജീവനൊടുക്കാൻ കാരണമെന്നാണ് കണ്ടെത്തൽ. പിന്നാലെയാണ് സസ്പെൻഷൻ നടപടി.


വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിൻ്റെതാണ് നിർദേശം. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ്റെ ഇടപെടൽ.


ALSO READ: IMPACT | മാര്‍ക്കറ്റിങ് കമ്പനികളിലെ തൊഴില്‍ ചൂഷണം: റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രി


അമ്പലവയൽ നെല്ലാറച്ചാൽ പുതിയപാടി വീട്ടിൽ ഗോകുലിനെയാണ് (18) പൊലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫുൾകൈ ഷർട്ടൂരി ശൗചാലയത്തിലെ ഷവറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ കേസിലാണ് ഗോകുലിനെ കസ്റ്റഡിയിലെടുത്തത്. കവുങ്ങുതൊഴിലാളിയായിരുന്നു ഗോകുൽ.



സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് ഗോകുലിൻ്റെ കുടുംബം രം​ഗത്തെത്തിയിരുന്നു. മരണത്തിൽ അന്വേഷണം വേണമെന്നും ഗോകുൽ മരിച്ച വിവരം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ മാത്രമാണ് അറിയിക്കുന്നതെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു. കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയെ കുറിച്ച് അറിയില്ലെന്നും, ഗോകുലിന് 18 വയസ് തികഞ്ഞിട്ടില്ലെന്നും കുടുംബം പറഞ്ഞു. മേയിൽ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിറ്റിംഗിലാണ് കേസ് പരിഗണിക്കുക.

NATIONAL
വഖഫ് ഭേദഗതി ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി; കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി
Also Read
user
Share This

Popular

IPL 2025
IPL 2025
"അവർ ചെറുപ്പക്കാർ ആണെങ്കിലെന്താ? രാജ്യത്തിനായി നന്നായി കളിക്കുന്നില്ലേ"; രാജസ്ഥാൻ്റെ വിമർശകരെ തള്ളി നായകൻ സഞ്ജു സാംസൺ