തലക്കും കൈക്കും പരുക്കേറ്റ ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലക്കാട് പി. സരിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിന് മർദനം. നെന്മാറ നിയോജക മണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബുവിനാണ് പരുക്കേറ്റത്. തലക്കും കൈക്കും പരിക്കേറ്റ ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാഫി പറമ്പിലിനെ അനുകൂലിക്കുന്ന വിഭാഗമാണ് മർദിച്ചതെന്നാണ് ശ്രീജിത്തിൻ്റെ ആരോപണം.
സരിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസമാണ് ശ്രീജിത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. സരിനൊപ്പം എന്നായിരുന്നു പോസ്റ്റ്. ഇത് പിന്നീട് നേതാക്കളുടെ നിര്‍ദേശ പ്രകാരം നീക്കം ചെയ്തതായും ശ്രീജിത്ത് പറഞ്ഞിരുന്നു. പല യോഗങ്ങളിലും പാര്‍ട്ടിയിലെ ജനാധിപത്യമില്ലായ്മയെ ചോദ്യം ചെയ്തിരുന്നുവെന്നും എന്നാല്‍ അപ്പോഴേക്കെ വിമര്‍ശിക്കുന്നവരെ പുറത്താക്കുന്ന നടപടിയാണ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെതിരെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചാണ് പി.സരിന്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തലിനെ തീരുമാനിച്ചതു മുതല്‍ പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സരിനാണ്.