ബാബർ മാത്രമല്ല, ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവർക്കും പുറത്താക്കൽ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്ഥാൻ ടീമിൽ നിന്നും ബാബർ അസമിനെ ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്താകെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഫോം ഇല്ലാതെ ഉഴറുന്ന ബാബറിനെ മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നാഷണൽ സെലക്ഷൻ കമ്മിറ്റിയാണ്. ഈ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് താരം റമീസ് രാജ. ബാബറിനെ പുറത്താക്കിയതിൽ യാതൊരു ഔചിത്യവും തനിക്ക് കാണാൻ സാധിക്കുന്നില്ലെന്നും ബാബർ വെറുമൊരു കളിക്കാരന്‍ മാത്രമല്ല, പാകിസ്ഥാൻ ക്രിക്കറ്റിലെ ഏറ്റവും മൂല്യം കൂടിയ ബ്രാൻഡ് ആണെന്നും റമീസ് രാജ കൂട്ടിച്ചേർത്തു.
പുതിയ സെലക്ടർമാരുടേത് മുട്ടുവിറച്ച പ്രതികരണമാണ്. ബാബറിന് വിശ്രമം ആവശ്യമാണെന്നായിരുന്നു പൊതു അഭിപ്രായം. എന്നാൽ, അവർ അദ്ദേഹത്തെ ടീമിൽ നിന്നും പുറത്താക്കി. പാകിസ്ഥാനിൽ ക്രിക്കറ്റ് വിൽക്കുന്നത് ബാബറാണ് എന്ന് അവർ മനസിലാക്കണം. ബാബർ തിരിച്ചുവരുമോ, മറ്റൊരു പരാജയം കൂടി ഏറ്റുവാങ്ങുമോ എന്നതാണ് പാകിസ്ഥാനിൽ ഇപ്പോൾ നിലവിലുള്ള ചർച്ച. അത് കാര്യങ്ങളെ കുറച്ചുകൂടി രസരകമാക്കുകയാണ് ചെയ്യുന്നത്. റമീസ് രാജ പറഞ്ഞു.
ALSO READ : ഹാട്രികും രണ്ട് അസിസ്റ്റും; ബൊളീവിയയെ കാഴ്ചക്കാരാക്കി ബ്യൂണസ് ഐയേഴ്സിൽ 'ദി കംപ്ലീറ്റ് മെസി ഷോ..!'
ബാബർ മാത്രമല്ല, ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവർക്കും പുറത്താക്കൽ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. മൂവരുടെയും അസാന്നിധ്യത്തിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിറങ്ങിയ പാക് ടീം ഒട്ടും സെല്ലബിളല്ല. സൂപ്പർ സ്റ്റാറുകൾ ആരും തന്നെ ടീമിനൊപ്പമില്ല എന്നാണ് റമീസ് അഭിപ്രായപ്പെടുന്നത്.
ഇംഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള പാകിസ്താൻ ടീമിൽ നിന്നാണ് ബാബർ അസം ഉൾപ്പടെയുള്ള താരങ്ങളെ ഒഴിവാക്കിയത്. ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, സർഫ്രാസ് അഹമ്മദ് എന്നിവരും ടീമിലില്ല. യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനായാണ് ബാബറിനും ഷഹീനും ഉൾപ്പടെയുള്ള താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നതെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ തോൽവികളിൽ നിന്ന് പാകിസ്താൻ ക്രിക്കറ്റിന് കരകയറേണ്ടതുണ്ടെന്നും ബോർഡ് വ്യക്തമാക്കി.
ALSO READ : ബംഗ്ലാദേശിനെതിരായ മത്സരത്തിലെ സെഞ്ചുറി ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം: സഞ്ജു സാംസൺ
ഇംഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റുകൾക്കുള്ള പാകിസ്താൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുള്ള ഷെഫീക്ക്, ഹസീബുള്ളാഹ് (വിക്കറ്റ് കീപ്പർ), കമ്രാൻ ഗുലാം, മെഹ്റാൻ മുംതാസ്, മിർ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുരൈര, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), നോമൻ അലി, സയീം ആയുബ്, സജിദ് ഖാൻ, സൽമാൻ അലി ആഗ, സാഹിദ് മെഹ്മൂദ്.