ലോറന്‍ ഹില്‍, കാര്‍ഡി ബി എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഈ വിഭാഗത്തില്‍ ഗ്രാമി ലഭിച്ചിട്ടുള്ളത്
67-ാമത് ഗ്രാമി പുരസ്‌കാരത്തില്‍ റാപ്പര്‍ ഡോച്ചിക്ക് മികച്ച റാപ്പ് ആല്‍ബം എന്ന വിഭഗത്തില്‍ പുരസ്‌കാരം ലഭിച്ചു. അലിഗേറ്റര്‍ ബൈറ്റ്‌സ് നെവര്‍ ഹീല്‍ എന്ന ആല്‍ബത്തിനാണ് താരത്തിന് പുരസ്‌കാരം ലഭിച്ചത്. ഈ വിഭാഗത്തില്‍ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിത കൂടിയാണ് ഡോച്ചി. ലോറന്‍ ഹില്‍, കാര്‍ഡി ബി എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഈ വിഭാഗത്തില്‍ ഗ്രാമി ലഭിച്ചിട്ടുള്ളത്.
'എനിക്ക് ഇത് നീട്ടികൊണ്ടു പോകാന്‍ താല്‍പര്യമില്ല. പക്ഷെ ഈ വിഭാഗം ആരംഭിക്കുന്നത് 1989ലാണ്. ആകെ രണ്ട് സ്ത്രീകള്‍, അല്ല മൂന്ന് സ്ത്രീകളാണ് ഈ വിഭാഗത്തില്‍ പുരസ്‌കാരം നേടിയിട്ടുള്ളത്. ലോറന്‍ ഹില്‍, കാര്‍ഡി ബി, ഡോച്ചി', എന്ന് പറഞ്ഞുകൊണ്ടാണ് ഡോച്ചി അവളുടെ പ്രസംഗം ആരംഭിച്ചത്.
'ഞാന്‍ എന്റെ ഹൃദയവും ആത്മാവും ഈ മിക്‌സ് ടെയ്പ്പിനായി നല്‍കിയിട്ടുണ്ട്. ഞാന്‍ ഒരുപാട് കാര്യങ്ങളിലൂടെ കടന്ന് പോയി. ഞാന്‍ ലഹരിയില്‍ നിന്ന് വിട്ട് നിന്നു. അപ്പോള്‍ ദൈവം എന്നോട് പറഞ്ഞു അതിനുള്ള പ്രതിഫലം എനിക്ക് കിട്ടുമെന്ന്. അത് എത്രത്തോളം മികച്ചതാകാം എന്ന് എനിക്ക് ദൈവം കാണിച്ചു തന്നു', ഡോച്ചി പറഞ്ഞു.
'എനിക്ക് അറിയാം ഇപ്പോള്‍ ഒരുപാട് കറുത്ത പെണ്‍കുട്ടികളും സ്ത്രീകളും ഇപ്പോള്‍ എന്നെ കാണുന്നുണ്ട്. എനിക്ക് നിങ്ങളോട് പറയാനുള്ളത്, നിങ്ങള്‍ക്കും ഇത് ചെയ്യാനാകും എന്നാണ്. എന്തും നടക്കും', എന്നും ഡോച്ചി കൂട്ടിച്ചേര്‍ത്തു.