സുഹൃത്ത് ബന്ധം ഉപേക്ഷിച്ചതിന്റെ മനോവേദനയിലാണ് ആത്മഹത്യയെന്ന് കുടുംബം പറയുന്നു
പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂർ സ്വദേശി ഗ്രീഷ്മയുടെ മരണത്തിൽ പരാതിയുമായി പെൺകുട്ടിയുടെ കുടുംബം. വിദ്യാർഥിനിയുടെ ആൺസുഹൃത്ത് കബളിപ്പിച്ചതായാണ് പരാതി.
ALSO READ: "കൗൺസിലർ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെക്കില്ല"; നഗരസഭാ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് കലാ രാജു
സൈന്യത്തിൽ ജോലി കിട്ടിയ സുഹൃത്ത് വിദ്യാർഥിനിയുമായുള്ള ബന്ധം ഉപേക്ഷിച്ചതായി പരാതിയിൽ പറയുന്നു. സുഹൃത്ത് ബന്ധം ഉപേക്ഷിച്ചതിന്റെ മനോവേദനയിലാണ് ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. സുഹൃത്ത് കബളിപ്പിച്ചത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നതായും ബന്ധുക്കൾ പറയുന്നു.
കൊല്ലങ്കോട് പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.