fbwpx
അടുത്ത സിനിമ മോഹന്‍ലാലിനൊപ്പമോ? ഇനിയൊരു പത്ത് സിനിമ കൂടി മമ്മൂട്ടിക്കൊപ്പം ചെയ്യാനാണ് ആഗ്രഹമെന്ന് ഗൗതം മേനോന്റെ മറുപടി
logo

ന്യൂസ് ഡെസ്ക്

Posted : 23 Jan, 2025 11:15 AM

ഓരോ സീനും ഷൂട്ടിന് മുമ്പ് കൃത്യമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് സ്‌ക്രീനില്‍ മമ്മൂട്ടി മാജിക് കാണിക്കുന്നതെന്നും ഗൗതം മേനോന്‍ പറഞ്ഞു

MALAYALAM MOVIE


മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് ഇന്ന് (ജനുവരി 23) തിയേറ്ററില്‍ റിലീസ് ചെയ്തു. ഇനിയും മമ്മൂട്ടിക്കൊപ്പം കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഗൗതം വാസുദേവ് മേനോന്‍ വെളിപ്പെടുത്തി. ഡൊമിനിക് എന്ന കഥാപാത്രത്തെ വെച്ച് കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് നേരത്തെ ഗൗതം മേനോന്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് മമ്മൂട്ടിക്കൊപ്പം ഇനിയും സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം ഗൗതം മേനോന്‍ അറിയിച്ചത്.

അടുത്തിടെ നടന്ന പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മമ്മൂട്ടിയെ സംവിധാനം ചെയ്ത സ്ഥിതിക്ക് ഇനി അടുത്ത സിനിമ മോഹന്‍ലാലുമായാണോ എന്നായിരുന്നു ചോദ്യം. അതിന് ഇനിയൊരു പത്ത് സിനിമകള്‍ കൂടി മമ്മൂട്ടിക്കൊപ്പം ചെയ്യാനാണ് ആഗ്രഹം എന്നാണ് ഗൗതം മേനോന്‍ മറുപടി പറഞ്ഞത്.

'ഞാന്‍ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചു. എന്റെ ടീമിലെ എല്ലാവരും ഡൊമിനിക് എന്ന സിനിമ ചെയ്തത് ആസ്വദിച്ചു. മമ്മൂട്ടി നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതുകൊണ്ട് തന്നെ ഒരു ഷോട്ട് എങ്ങനെയായിരിക്കുമെന്ന് ഞാന്‍ വിശദീകരിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് അറിയാം. അദ്ദേഹം അതെല്ലാം ചെയ്തു കഴിഞ്ഞതാണ്. എന്നാലും പരിചയമുണ്ട് എന്ന തരത്തില്‍ ഒരു ഷോട്ടിനെ പോലും അദ്ദേഹം സമീപിക്കില്ല', എന്നാണ് ഗൗതം മേനോന്‍ പറഞ്ഞത്.

ഓരോ സീനും ഷൂട്ടിന് മുമ്പ് കൃത്യമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് സ്‌ക്രീനില്‍ മമ്മൂട്ടി മാജിക് കാണിക്കുന്നതെന്നും ഗൗതം മേനോന്‍ പറഞ്ഞു. അതിന് പുറമെ തന്റെ ഉള്ളിലെ മമ്മൂട്ടി ആരാധകനെ തൃപ്തിപ്പെടുത്തുന്നതിനായി ഗൗതം മേനോന്‍ സിനിമയില്‍ നിരവധി നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഈ സിനിമയില്‍ അദ്ദേഹം ചെയ്തത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു, വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇനിയും ഒരുപാട് വരാനിരിക്കുന്നുണ്ട്', എന്നും ഗൗതം മേനോന്‍ വ്യക്തമാക്കി.

KERALA
ഐ.സി. ബാലകൃഷ്ണന് കുരുക്ക് മുറുകുന്നു; ബത്തേരി ബാങ്ക് നിയമനക്കോഴയിൽ വീണ്ടും പരാതി
Also Read
user
Share This

Popular

DAY IN HISTORY
KERALA
യാത്ര പോലും പറയാതെ ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ; മലയാളത്തിൻ്റെ പത്മരാജന്‍ വിടവാങ്ങിയിട്ട് 34 വര്‍ഷം