സിദ്ദാര്‍ഥ് കണ്ണനുമായുള്ള അഭിമുഖത്തിലായിരുന്നു ഇഷ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
ബോളിവുഡ് സിനിമ മേഖലയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി ഇഷ കൊപൈക്കര്‍. ജോലി വേണമെങ്കില്‍ നടന്‍മാരുമായി സൗഹൃദത്തില്‍ ഏര്‍പ്പെടണമെന്ന് തന്നോട് നടന്‍മാരുടെ സെക്രട്ടറിമാര്‍ പറഞ്ഞിട്ടുണ്ടെന്ന് ഇഷ പറഞ്ഞു. സിദ്ദാര്‍ഥ് കണ്ണനുമായുള്ള അഭിമുഖത്തിലായിരുന്നു ഇഷ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
'എനിക്ക് 18 വയസുള്ളപ്പോഴാണ് ഒരു സെക്രട്ടറിയും നടനും എന്നെ കാസ്റ്റിംഗ് കൗച്ചിനായി വിളിക്കുന്നത്. ജോലി കിട്ടണമെങ്കില്‍ ഞാന്‍ ഫ്രെന്റലി ആകണം എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. നടന്‍മാരുമായി ഫ്രന്റലിയാവണം. എന്താണ് അതിന് അര്‍ത്ഥം? എനിക്ക് 23 വയസുള്ളപ്പോള്‍ ഒരു നടന്‍ എന്നോട് അയാളെ ഒറ്റയ്ക്ക് വന്ന് കാണാന്‍ പറഞ്ഞു. ഡ്രൈവറോ മറ്റുള്ളവരോ കൂടെ ഉണ്ടാകാന്‍ പാടില്ലെന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ എതോ നടിയുമായുള്ള വിവാദം കാരണമാണ് എന്നെ അയാള്‍ ഒറ്റയ്ക്ക് വിളിച്ചതെന്നാണ് പറഞ്ഞത്. പക്ഷെ ഞാന്‍ എനിക്ക് ഒറ്റയ്ക്ക് വരാന്‍ സാധിക്കില്ലെന്ന് പറയുകയായിരുന്നു. ഹിന്ദി സിനിമ മേഖലയിലെ പ്രമുഖ നടന്‍മാരില്‍ ഒരാളാണ് അയാള്‍', ഇഷ പറഞ്ഞു.
നടന്‍മാരുടെ സെക്രട്ടറിമാര്‍ തന്നെ മോശം രീതിയില്‍ സ്പര്‍ശിച്ച കാര്യത്തെ കുറിച്ചും ഇഷ പറഞ്ഞു. 'അവര്‍ വന്ന് നിങ്ങള്‍ മോശം രീതിയില്‍ സ്പര്‍ശിക്കുക മാത്രമല്ല ചെയ്യുന്നത്. അവര്‍ നിങ്ങളുടെ കൈ അമര്‍ത്തിക്കൊണ്ട് വൃത്തിക്കെട്ട രീതിയില്‍ പറയും, ഹീറോകളുടെ ഒപ്പം സൗഹൃദം പുലര്‍ത്തണമെന്ന്', ഇഷ വ്യക്തമാക്കി. ബോളിവുഡ് സിനിമയില്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിട്ട നടിയാണ് ഇഷ കൊപൈക്കര്‍.