fbwpx
'പുതുമുഖം എന്ന പരിഗണനയെങ്കിലും കൊടുത്തുകൂടെ': 'വാഴ'യിലെ പുതുമുഖങ്ങളെ പിന്തുണച്ച് ജിബിൻ ഗോപിനാഥ്
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Sep, 2024 08:00 PM

ബോസ്‌ഓഫീസിൽ ചിത്രം വൻ വിജയമായിരുവെങ്കിലും ഓടിടിയിൽ എത്തിയതോടെ നിരവധി പേർ ചിത്രത്തെ വിമർശിച്ചും പിന്തുണച്ചും സമൂഹ മാധ്യമങ്ങളിൽ കമന്റുകളും പോസ്റ്റുകളും പങ്കുവെച്ചിരുന്നു

MALAYALAM MOVIE


സിനിമ ആസ്വാദകർ ഇരും കൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ആനന്ദ് മേനൻ സംവിധാനം ചെയ്ത വാഴ. പുതുമുഖങ്ങൾ ആയിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ പുതുമുഖ താരങ്ങൾക്കെതിരെ സംഘടിതമായ ആക്രമണം നടക്കുകയാണെന്ന് ആരോപിച്ച് നടൻ ജിബിൻ ഗോപിനാഥ് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്റെ പ്രതികരണം.


Read More: മണിരത്‌നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ ചിത്രീകരണം പൂർത്തിയായി; ഇരുവരും ഒരുമിക്കുന്നത് 37 വർഷങ്ങൾക്ക് ശേഷം


ജിബിൻ ഗോപിനാഥ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:


Ott യിൽ എത്തുമ്പോൾ സിനിമകൾ കീറിമുറിക്കപ്പെടുന്നത് പതിവാണ്, സ്വാഭാവികമാണ്. പക്ഷേ സിനിമയിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്നവനെ, പുതിയതായി കയറി വരുന്നവനെ മാനസികമായി തളർത്താതെ comment ചെയ്തുകൂടെ.പുതുമുഖം എന്ന പരിഗണനയെങ്കിലും കൊടുത്തുകൂടെ. സംഘടിതമായ ആക്രമണം നടക്കുന്നത് കണ്ടതുകൊണ്ട് എഴുതിപോകുന്നതാണ്.. Pls.(ഞാനെന്ന വ്യക്തി ഇതൊക്കെ ഒത്തിരി അനുഭവിച്ചതാണ്. ഇപ്പോ ഇത്തരം pblms എന്നെ ബുദ്ധിമുട്ടിക്കാറുമില്ല.പക്ഷെ freshers നെ സംബന്ധിച്ച് ഈ moment കടന്ന് കൂടുക എന്നത് വലിയൊരു pblm ആണ്.)

ബോക്സോഫീസിൽ ചിത്രം വൻ വിജയമായിരുവെങ്കിലും ഒടിടിയിൽ എത്തിയതോടെ നിരവധി പേർ ചിത്രത്തെ വിമർശിച്ചും പിന്തുണച്ചും സമൂഹ മാധ്യമങ്ങളിൽ കമന്റുകളും പോസ്റ്റുകളും പങ്കുവെച്ചിരുന്നു. ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തിയിരിക്കുന്നത്.


Read More: വൈ ഷുഡ് ഗേൾസ് ഹാവ് ഓൾ ദി ഫൺ? മൂക്കൂത്തിയണിഞ്ഞ് ഫഹദ്: വൈറലായി ജൂവലറിയുടെ പരസ്യം


'ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ ഹിറ്റ് താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോയ്മോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

KERALA
പെഹല്‍ഗാമിലെ തീവ്രവാദ ആക്രമണം: മലയാളി കൊല്ലപ്പെട്ട വാര്‍ത്ത വേദനാജനകം; സഹായത്തിനായി നോര്‍ക്ക റൂട്‌സിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
Also Read
user
Share This

Popular

NATIONAL
KERALA
പെഹല്‍ഗാമിലെ തീവ്രവാദ ആക്രമണം: കശ്മീരിൽ നാളെ ബന്ദ്