2010ലെ ധോബി ഘട്ട് എന്ന ചിത്രത്തിന് ശേഷം കിരണ്‍ റാവു സംവിധാനം ചെയ്ത ചിത്രമാണ് ലാപത്താ ലേഡീസ്
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി കിരണ്‍ റാവു സംവിധാനം ചെയ്ത ലാപത്താ ലേഡീസ്. ആമിര്‍ ഖാനാണ് ചിത്രത്തിന്റെ നിര്‍മാതാവ്. മാര്‍ച്ച് 1ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ചിരുന്നു. നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്ത, സ്പര്‍ശ് ശ്രീവാസ്തവ, ഛായ കദം, രവി കിഷന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ലാപത്താ ലേഡീസ് ഓസ്‌കാര്‍ എന്‍ട്രിയാവുക എന്നത് തന്റെ സ്വപ്‌നമാണെന്ന് കിരണ്‍ റാവു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
'ലാപത്താ ലേഡീസ് ഓസ്‌കാര്‍ എന്‍ട്രിയായാല്‍ എന്റെ സ്വപ്‌നം പൂര്‍ണ്ണമാകും. പക്ഷെ അതൊരു പ്രൊസസ് ആണ്. അങ്ങനെ നടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' , കിരണ്‍ റാവു പിടിഐയോട് പറഞ്ഞു.
2010ലെ ധോബി ഘട്ട് എന്ന ചിത്രത്തിന് ശേഷം കിരണ്‍ റാവു സംവിധാനം ചെയ്ത ചിത്രമാണ് ലാപത്താ ലേഡീസ്. മാര്‍ച്ച് 1നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. അതിന് ശേഷം ഏപ്രില്‍ 26ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തിരുന്നു. ഭൂല്‍ കുമാരി, ജയ, ദീപക് എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ രസകരമായ രീതിയിലാണ് കിരണ്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.