മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം പാന്‍ ഇന്ത്യന്‍ തലത്തിലും ആഗോള തലത്തിലും വമ്പന്‍ സിനിമാനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് ഒരുക്കുന്നത്
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂര്‍ത്തിയായി. മുംബൈയില്‍ നടന്ന അവസാന ഷെഡ്യൂളോടെയാണ് ചിത്രം പൂര്‍ത്തിയായത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഈ അവസരത്തെ ഒരു വലിയ കേക്ക് മുറിക്കല്‍ ചടങ്ങോടെ ആഘോഷിച്ചു. വൃഷഭ ടീമിന്റെ മാസങ്ങളുടെ കഠിനാധ്വാനം, അര്‍പ്പണബോധം, സൃഷ്ടിപരമായ സഹകരണം എന്നിവ ആഘോഷിച്ച ചടങ്ങ് ഒരേ സമയം ആവേശം നിറഞ്ഞതും വൈകാരികവുമായിരുന്നു.
പ്രശസ്ത സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. വലിപ്പം, ആകര്‍ഷകമായ കഥപറച്ചില്‍, താരനിര എന്നിവ കൊണ്ട് വലിയ ശ്രദ്ധ നേടുന്ന ഈ ചിത്രം, ആക്ഷന്‍, വൈകാരികത, ഭാരതീയ പുരാണ കഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം പാന്‍ ഇന്ത്യന്‍ തലത്തിലും ആഗോള തലത്തിലും വമ്പന്‍ സിനിമാനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് ഒരുക്കുന്നത്. മോഹന്‍ലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകര്‍ക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യുന്നു.
ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ വൃഷഭ, സിനിമാ വ്യവസായത്തിലെ മുന്‍നിര വിഷ്വല്‍ ഇഫക്റ്റുകള്‍, എഡിറ്റിംഗ്, സൌണ്ട് ഡിസൈന്‍ എന്നിവയുമായി പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലേക്ക് കടന്നിരിക്കുകയാണ്. സിനിമാനുഭവത്തിന്റെ മികവിന്റെ അതിരുകള്‍ മറികടക്കുന്ന ചിത്രമാക്കി വൃഷഭയെ മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
2025 ദീപാവലി റിലീസായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന വൃഷഭ തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ റിലീസിനെത്തും. ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സികെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച വൃഷഭ, ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനര്‍നിര്‍വചിക്കാന്‍ പാകത്തിനാണ് ഒരുക്കുന്നത്. പിആര്‍ഒ- ശബരി.