ഐപിഎല്ലില്‍ പുതിയൊരു നാഴികക്കല്ലു കൂടി പിന്നിട്ട് വിരാട് കോഹ്‌ലി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും, 8000 റണ്‍സ് പിന്നിട്ട ഒരേയൊരു കളിക്കാരനുമാണ് കോഹ്ലി. ഇതിനു പിന്നാലെയാണ് പുതിയൊരു റെക്കോര്‍ഡ് കൂടി ആര്‍സിബി താരം സ്വന്തം പേരിലാക്കിയത്.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഇന്നത്തെ മത്സരത്തിലാണ് താരത്തിന്റെ റെക്കോര്‍ഡ് നേട്ടം. ഇന്നത്തെ മത്സരത്തോടെ, ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി 1000 ബൗണ്ടറികള്‍ അടിച്ചു കൂട്ടിയ താരമെന്ന റെക്കോര്‍ഡ് കോഹ്‌ലി സ്വന്തം പേരിലാക്കി.
ഈ സീസണില്‍ മാത്രം കളിച്ച 5 മത്സരങ്ങളില്‍ 16 ഫോറുകളും 8 സിക്‌സുകളുമാണ് കോഹ്‌ലി അടിച്ചെടുത്തത്. രണ്ട് അര്‍ധ സെഞ്ചുറികളും പൂര്‍ത്തിയാക്കി. ഡല്‍ഹിക്കെതിരായ ഇന്നത്തെ മത്സരത്തില്‍ 14 പന്തില്‍ 22 റണ്‍സാണ് കോഹ്‌ലിയുടെ നേട്ടം.
Also Read: ആദ്യം ഒന്ന് മിന്നി, പിന്നെയങ്ങ് കെട്ട് ആർസിബി; ഡല്‍ഹിക്ക് 164 റണ്‍സ് വിജയലക്ഷ്യം
ഇന്നത്തെ മത്സരത്തില്‍ 164 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ ഡല്‍ഹി ആര്‍സിബിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ഒരേയൊരു ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. മൂന്ന് ജയങ്ങളും ഒരു തോല്‍വിയുമായി ആര്‍സിബി പട്ടികയില്‍ മൂന്നാമതാണ്.
തുടക്കത്തില്‍ ബെംഗളൂരു ഓപ്പണര്‍ ഫില്‍ സോള്‍ട്ടിന്റെ വമ്പന്‍ അടികള്‍ക്ക് മുന്നില്‍ ഒന്ന് പതിറിയെങ്കിലും പെട്ടെന്നു തന്നെ ഡല്‍ഹി ബൗളര്‍മാര്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. മികച്ച ഫോമിലേക്ക് എത്തിയ ഫില്ലിനെ നാലാം ഓവറില്‍ റണ്‍ ഔട്ടാക്കി. 17 പന്തില്‍ 37 റണ്‍സായിരുന്നു ഫില്ലിന്റെ സംഭാവന. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കല്‍ (1) കാര്യമായി ഒന്നും ചെയ്യാതെ മടങ്ങി. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്. 14 പന്തില്‍ 22 റണ്‍സ് എടുത്ത വിരാട് കോഹ്ലി സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ ശ്രമിച്ചു. വിപ്രാജ് നിഗം കോഹ്‌ലിയെ പുറത്താക്കിയതോട അത് അവസാനിച്ചു. പുറത്താകാതെ 37 (20) റണ്‍സെടുത്ത ടിം ഡേവിഡാണ് ആര്‍സിബി സ്‌കോര്‍ 150 കടത്തിയത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നായകന്‍ രജത് പടിദാറിന് (25) തിളങ്ങാനായില്ല.
ഡല്‍ഹി ക്യാപിറ്റല്‍സിനായി കുല്‍ദീപ് യാദവും വിപ്‌രാജ് നിഗവും രണ്ട് വിക്കറ്റ് വീതം നേടി. മോഹിത് ശര്‍മ (1), മുകേഷ് കുമാര്‍ (1) എന്നിവരാണ് വിക്കറ്റ് നേടിയ മറ്റ് ക്യാപിറ്റല്‍സ് ബൗളര്‍മാര്‍.